വീണ്ടും മേഘവിസ്‌ഫോടനം: ഉത്തരാഖണ്ഡിൽ നിരവധിപ്പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി

വീണ്ടും മേഘവിസ്‌ഫോടനം: ഉത്തരാഖണ്ഡിൽ നിരവധിപ്പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിൽ ആണ് മേഘവിസ്‌ഫോടനംഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി ആളുകളെ കാണാതായതായി. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. തരാലി മാർക്കറ്റ് ഏരിയയും തരാലി തഹസിൽ സമുച്ചയവും അവശിഷ്ടങ്ങളാൽ മൂടിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ് സംഘങ്ങൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

കവിത എന്ന 20 വയസ്സുള്ള ഒരു സ്ത്രീ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും ജോഷി എന്ന മറ്റൊരാളെ കാണാതായതായും ഉദ്യോഗസ്ഥർ. മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ (എസ്ഡിഎം) ഔദ്യോഗിക വസതി, കടകൾ, വാഹനങ്ങൾ എന്നിവയുൾപ്പെടെ നിരവധി താമസസ്ഥലങ്ങൾ അവശിഷ്ടങ്ങളാൽ മൂടി പോയി.

‘പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം റോഡ് തടസ്സപ്പെട്ടു. ആളുകൾ വളരെയധികം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തുണ്ട്’ ചമോലി എഡിഎം വിവേക് ​​പ്രകാശ് എഎൻഐയോട് പറഞ്ഞു.

പിത്തോറഗഡിൽ, മണ്ണിടിച്ചിൽ കാരണം താൽ-മുൻസാരി, മുൻസാരി-മിലാം റോഡുകൾ അടച്ചിട്ടതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് പോലിസ് അഭ്യർത്ഥിച്ചു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (IMD). സംസ്ഥാനത്തിന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചവരെയാണ് ജാഗ്രത നിർദേശം.

അതേസമയം, ഹർസിൽ പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് പുതുതായി രൂപംകൊണ്ട തടാകത്തിലെ വെള്ളം വറ്റിക്കാൻ എൻഡിആർഎഫും എസ്ഡിആർഎഫും ഉൾപ്പെടെയുള്ള രക്ഷാ ഏജൻസികൾ പ്രവർത്തനം ആരംഭിച്ചു.

metbeat news

Tag: Another cloudburst: Many people missing in Uttarakhand; Rescue operations continue, houses and buildings washed away

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.