യുഎഇയില്‍ കരിയര്‍മേളയുമായി കെഎംസിസി; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 750 ഒഴിവുകള്‍
കെഎംസിസി നാഷണല്‍ കമ്മിറ്റി കരിയര്‍മേള സംഘടിപ്പിക്കുന്നു.യുഎഇയിലെ വിദ്യാഭ്യാസമേഖലയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായാണ് മേള. യുഎഇ എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 750 ലേറെ ഒഴിവുകളിലേക്കാണ് കെഎംസിസിയുടെ നേതൃത്വത്തില്‍ കരിയര്‍മേള സംഘടിപ്പിക്കുന്നത്.
അധ്യാപകര്‍ക്ക് പുറമേ ബസ് മോണിറ്റര്‍, സ്റ്റോര്‍ ഇന്‍ചാര്‍ജ്, മെയിന്റനന്‍സ്, റിസപ്ഷനിസ്റ്റ്, കാഷ്യര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാൻ സാധിക്കും. കരിയര്‍ ഫസ്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാഷനല്‍ കെഎംസിസി തയ്യാറാക്കിയ ഗൂഗിള്‍ ഫോം മുഖേനെ അപേക്ഷിക്കുക. ഓഗസ്റ്റ് 31ന് മുമ്പായി അപേക്ഷിക്കണം.
അപേക്ഷകരില്‍ നിന്ന് അര്‍ഹത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സെപ്റ്റംബര്‍ 13ന് നടക്കുന്ന കരിയര്‍ ഫസ്റ്റ് പരിപാടിയിലേക്ക് അവരെ ക്ഷണിക്കും. സ്‌കൂള്‍ അധികൃതരുമായി ഇവിടെ വച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ തരപ്പെടുത്തുകയും ചെയ്യും. യോഗ്യരായവര്‍ക്ക് ഇവിടെ നിന്ന് തന്നെ നിയമനം നല്‍കുന്ന രീതിയിലാണ് കരിയര്‍ മേള ആസൂത്രണംചെയ്തത്. യുഎഇയില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് ഗ്രൂപ്പുകള്‍ കരിയര്‍ ഫസ്റ്റുമായി സഹകരിക്കും.
വിദ്യാഭ്യാസതര മേഖലകളിലേക്കും ഇതേ മാതൃകയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമൊരുക്കാനും കെഎംസിസിക്ക് പ്ലാൻ ഉണ്ട്. മുന്‍വര്‍ഷം നടന്ന കരിയര്‍ ഫസ്റ്റ് പരിപാടിയില്‍ ആയിരക്കണക്കിന് തൊഴിലന്വേഷകരാണ് പങ്കെടുത്തിരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎംസിസി നാഷനല്‍ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്‍, സെക്രട്ടറി പി.കെ.അന്‍വര്‍ നഹ, കരിയര്‍ ഫസ്റ്റ് ഡയറക്ടര്‍ സിയാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Tag: KMCC holds career fair in UAE; 750 vacancies in educational institutions