രാജ്യതലസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടാകുമെന്ന് ഐഎംഡി, യമുന നദി അപകടനിലയോട് ചേർന്ന് ഒഴുകുന്നു

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച കനത്ത മഴയ്ക്ക് ശേഷം ഡൽഹിയിൽ ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.”ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ഡൽഹി-എൻ‌സി‌ആറിൽ നേരിയതോ മിതമായതോ ആയ മഴയും ഒപ്പം ഇടിമിന്നലുംണ്ടാകാൻ സാധ്യതയുണ്ട്” എന്ന് കാലാവസ്ഥാ ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. ദേശീയ തലസ്ഥാനത്ത് പരമാവധി താപനില 33 നും 35 നും ഇടയിൽ കുറയാൻ സാധ്യതയുണ്ട്. അതേസമയം, കുറഞ്ഞ താപനില സാധാരണയേക്കാൾ 1 മുതൽ 2 ഡിഗ്രി സെൽഷ്യസ് വരെ താഴെയായിരിക്കും, 23 നും 25 നും ഇടയിൽ ആയിരിക്കും.

യമുന നദി അപകട രേഖയ്ക്ക് സമീപം ഒഴുകുന്നു

രാജ്യത്തുടനീളം മൺസൂൺ മഴ നാശം വിതച്ചതിനാൽ, നദികളിലെ ജലനിരപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ തലസ്ഥാനത്തെ യമുന നദി ഓഗസ്റ്റ് 7 ന് 204.50 മീറ്റർ അപകടരേഖ കടന്നു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വാരണാസിയിലെ നമോ ഘട്ട് മുട്ടോളം വെള്ളത്തിൽ മുങ്ങി.
ഞായറാഴ്ച രാവിലെ, നദി അപകടനിലയ്ക്ക് താഴെയായി ഒഴുകുന്നുണ്ടെന്ന് ലോഹ പുലിൽ നിന്ന് രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്ധരിച്ച് ANI റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ വരുന്ന 6 ദിവസങ്ങളിൽ കനത്തതോ അതിശക്തമോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. മധ്യ ഇന്ത്യയിലും രാജസ്ഥാനിലും അടുത്ത 2-3 ദിവസങ്ങളിൽ മഴ കുറയുമെന്ന് ഐഎംഡി പ്രവചിച്ചു.

ഓഗസ്റ്റ് 9 ലെ കാലാവസ്ഥാ ബുള്ളറ്റിനിൽ പറയുന്നത് പ്രകാരം , “10, 15 തീയതികളിൽ ഹിമാചൽ പ്രദേശിലും, 11ന് ഉത്തരാഖണ്ഡിലും, 10 ന് പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിലും, 10, 14, 15 തീയതികളിൽ കിഴക്കൻ ഉത്തർപ്രദേശിലും, 10, 12, 15 തീയതികളിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലും, ഓഗസ്റ്റ് 09, 15 തീയതികളിൽ കിഴക്കൻ രാജസ്ഥാനിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത.”

ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിൽ തീരദേശ ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന, പടിഞ്ഞാറൻ മധ്യപ്രദേശ്, ഉപ-ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം എന്നിവ ഉൾപ്പെടുന്നു.

പശ്ചിമ ഇന്ത്യയിലേക്ക് നീങ്ങുമ്പോൾ, “മധ്യ മഹാരാഷ്ട്രയിൽ 09, 14, 15 തീയതികളിലും കൊങ്കൺ, ഗോവ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 13 മുതൽ 15 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്” ഐഎംഡി അറിയിച്ചു.

അതേസമയം , ഓഗസ്റ്റ് 14, 15 തീയതികളിൽ കർണാടകയിൽ ഒറ്റപ്പെട്ട മഴയ്ക്ക് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങളുണ്ട്. കൂടാതെ, അറേബ്യൻ കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും അതിർത്തിയിലുള്ള തീരങ്ങളിൽ ഓഗസ്റ്റ് 14 വരെ മത്സ്യത്തൊഴിലാളി മുന്നറിയിപ്പ് നിലവിലുണ്ട്.
മേഘവിസ്ഫോടനവും പ്രളയവും ഉണ്ടായ ഉത്തരാഖണ്ഡിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട് ഐ എം ഡി.

metbeat news

Tag: IMD warns of heavy rainfall in the state capital, as the Yamuna River flows at danger levels. Stay updated on weather alerts and safety measures.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.