gulf weather 30/07/25: 13 ദിവസം ഖത്തറിൽ കനത്ത ചൂടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്

gulf weather 30/07/25: 13 ദിവസം ഖത്തറിൽ കനത്ത ചൂടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്

ജൂലൈ 28 തിങ്കളാഴ്ച രാത്രി ദിറാഅ് നക്ഷത്രമുദിച്ചതോടെ ഖത്തറിൽ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ നക്ഷത്രം അൽ-മിർസം എന്നും അറിയപ്പെടുന്നു. ഈ നക്ഷത്രം 13 ദിവസം നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. യെമൻ നക്ഷത്രങ്ങളിൽ ഒന്നും വേനൽക്കാലത്തെ ഏറ്റവും തിളക്കമുള്ള അഞ്ചാമത്തെ നക്ഷത്രവുമാണ് ദിറാഅ്. ഈ കാലയളവിൽ സൂര്യൻ നന്നായി പ്രകാശിക്കുന്നതിനാൽ അന്തരീക്ഷ താപനില വർധിക്കുകയും ഈർപ്പത്തിന്‍റെ അളവ് ഗണ്യമായി ഉയരുകയും ചെയ്യും.

ചില സമയങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഈ കാലയളവിൽ വടക്കുകിഴക്കൻ കാറ്റുകൾക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ്. താപനില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അധികൃതർ നിർദേശിക്കുന്നുണ്ട്.

ഖത്തറിൽ ജൂലൈ 28 29 തീയതികളിൽ ഹ്യൂമിഡിറ്റി ഉയർന്ന തോതിൽ ആയിരുന്നു എന്നും ഖത്തർ കാലാവസ്ഥ വകുപ്പ്. ഹ്യൂമിഡിറ്റി കൂടുന്നതിനാൽ ചില പ്രദേശങ്ങളിൽ അതിരാവിലെയും രാത്രിയിലും മങ്ങിയ കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു.

metbeat news

Tag:Stay informed about the intense heat forecasted in Qatar for the next 13 days. Get the latest updates from the weather monitoring department.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.