Agro News: മഴക്കാലത്ത് കമ്പുകൾ വേരുപിടിപ്പിക്കാൻ ജൈവ ഹോർമോണുകൾ വീട്ടിൽ ഉണ്ടാക്കാം
മഴക്കാലത്ത് പ്രത്യേകിച്ച് തിരുവാതിര ഞാറ്റുവേല സമയത്ത് കമ്പുകൾ കുത്തിയാലും മുളയ്ക്കും എന്നാണ് പഴമക്കാരുടെ ചൊല്ല്. ഏതു സസ്യങ്ങളും തണ്ടുകളും ശിഖരങ്ങളും മുറിച്ചു മാറ്റാനും വീണ്ടും മുളപ്പിക്കാനും പറ്റിയ സമയമാണ് മൺസൂൺ കാലം. ജൈവ ഹോർമോണുകൾ കമ്പുകൾ വീണ്ടും വേരുകൾ വരാൻ സഹായിക്കും.
ഗ്രോബാഗുകളിലും മറ്റും മുളപ്പിക്കുന്ന കമ്പുകൾക്ക് ജൈവ ഹോർമോണുകളുടെ സഹായം അത്യാവശ്യമാണ്. ഫല വൃക്ഷങ്ങൾ മാത്രമല്ല, ചെടികളും ഇതേ രീതിയിലാണ് നഴ്സറികളിലും മറ്റും വേര് പിടിപ്പിച്ച് എടുക്കുന്നത്. എന്തൊക്കെയാണ് ജൈവ ഹോർമോണുകളെന്നും അവയുടെ പ്രവർത്തനരീതിയെയും കുറിച്ച് മനസ്സിലാക്കാം.
ജൈവ റൂട്ട് ഹോർമോണുകൾ
കമ്പുകൾ മുറിച്ചു നടുമ്പോൾ അവ വേഗത്തിൽ വേരുപിടിക്കാനും, മാതൃ സസ്യത്തിന്റെ എല്ലാഗുണങ്ങളോടും കൂടിയ പുതിയ തൈകൾ ഉൽപാദിപ്പിക്കാനും റൂട്ടിങ് ഹോർമോണുകൾ സഹായിക്കുന്നുണ്ട്.
മാതൃ ചെടിയിൽ നിന്ന് മറ്റൊരു തൈ ഉണ്ടാക്കിയെടുക്കാൻ എളുപ്പമാർഗമാണ് ഇത്. ജൈവ ഹോർമോണുകൾ എന്നാൽ, സസ്യങ്ങളിൽ സ്വഭാവികമായി കാണുന്നതോ, അല്ലെങ്കിൽ പ്രകൃതി ദത്തമായ പദാർത്ഥങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നതോ ആയ, ചെടികളുടെ വളർച്ചയെയും വികസത്തെയും സ്വാധീനിക്കുന്ന സംയുക്തങ്ങളാണ്. ഇവ കെമിക്കൽ ഹോർമോണുകളെ പോലെ വേഗത്തിൽ ഫലം നൽകിയില്ലെങ്കിലും, പരിസ്ഥിതി സൗഹൃദവും ചെടികൾക് സുരക്ഷിതവുമാണ്.
വീട്ടിൽ തന്നെ ഉണ്ടാക്കാം
കമ്പുകൾ വേരുപിടിപ്പിക്കുന്നതിനു വീട്ടിൽ തന്നെ അധികം ചിലവില്ലാതെ ജൈവ ഹോർമോണുകൾ ഉണ്ടാകാൻ പലവഴികളുണ്ട്. കെമിക്കൽ ഹോർമോൺകൾക്കു പകരം ഇവ ഉപയോഗിക്കുന്നത് ചെടികൾക് വളരെ നല്ലതാണ്.
ജൈവ ഹോർമോണുകൾ വീട്ടിൽ ഉണ്ടാകുന്നത് എങ്ങനെയെന്ന് പരിശോധിക്കാം. വളരെ സിമ്പിൾ ആയി ചെയ്യാവുന്ന കാര്യമാണ്.
കറ്റാർവാഴ
കറ്റാർവാഴയുടെ ജെൽ ഒരു മികച്ച പ്രകൃതി ദത്ത റൂട്ടിങ് ഹോർമോൺ ആണ്. ഇതിൽ സാലിസിലിക് ആസിഡ് പോലുള്ള വേരുപിടിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ തടയുന്ന ഒരു സംരക്ഷകനായും (protective ) പ്രവർത്തിക്കുന്നു.
ഉപയോഗിക്കേണ്ട രീതി
ഒരു കറ്റാർവാഴയുടെ തണ്ട് മുറിച്ചു അതിലെ ജെൽ എടുക്കുക. ഇലയുടെ അടിഭാഗത്തുനിന്ന് മഞ്ഞ നിറത്തിലുള്ള ദ്രാവകം (അലോയിൻ) ഒലിച്ചു പോകാൻ 10-15 മിനുട്ട് കുത്തനെ വയ്ക്കുക. അതിനു ശേഷം തണ്ടിന്റെ പുറത്തുള്ള തൊലി ശ്രദ്ധിച്ചു മാറ്റി ഉള്ളിലെ തെളിഞ്ഞ ജെൽ എടുക്കുക.
കറ്റാർവാഴ ജെല്ലിൽ കമ്പിന്റെ മുറിച്ച അടിഭാഗം നന്നായി മുക്കുക. ജെൽ കമ്പിന്റെ ചുറ്റും ഒരു നേർത്ത പാളിയായി പറ്റിപ്പിടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ ജെൽ വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുത്തു ഒരു ലായനിയാക്കി അതിൽ കമ്പുകൾ 30 മിനിറ്റ് മുതൽ 1മണിക്കൂർ വരെ മുക്കിവയ്ക്കുക.
ഇങ്ങനെ ചെയ്ത കമ്പുകൾ തണലത്ത് വച്ച് ഉണങ്ങിയ ശേഷം മണ്ണിൽ നടാം.
ജൈവ റൂട്ട് ഹോർമോണുകൾ
മുരിങ്ങ ഇല സത്ത്
മുരിങ്ങയിലയിൽ സൈറ്റോകീനുകൾ (Cytokinins), പ്രത്യേകിച്ചു സിയാറ്റിൻ (Zeatin) എന്ന ഹോർമോൺ കൂടുതലായി അടങ്ങീട്ടുണ്ട്. സിയാറ്റിൻ കോശവിഭജനത്തേയും കോശവളർച്ചയെയും ഉത്തേജിപ്പിക്കുന്ന ഒരു പ്രധാന സസ്യ ഹോർമോൺ ആണ്. ഇത് വേരുകളുടെ വളർച്ചയെ നേരിട്ട് പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു.

ഉപയോഗിക്കേണ്ട രീതി
അമ്പത് ഗ്രാം മുരിങ്ങയില ഇരുന്നൂറ് മില്ലി വെള്ളത്തിൽ തലേ ദിവസം കുതിർക്കുക. പിഴിഞ്ഞെടുത്തോ അരച്ചെടുത്തോ തയ്യാറാക്കുന്ന മുരിങ്ങാച്ചാറിൽ കമ്പിന്റെ അഗ്രം 20-30 മിനിറ്റ് നേരം മുക്കിവച്ചു നടുന്നത് പെട്ടെന്ന് വേരിറങ്ങാൻ നല്ലതാണ്.
കാർഷിക / കാലാവസ്ഥ വാർത്തകൾക്ക് ഈ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
English Summery : Learn to make homemade organic hormones for better root development in your plants this rainy season. Explore our guide for effective gardening solutions!