ടെക്സസിൽ മഴ തുടരുന്നതിനാൽ രക്ഷാ ദൗത്യം ശ്രമകരം
ജൂലൈ നാലിന് അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തില്‍ ടെക്‌സസിലെ കെര്‍ കൗണ്ടിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി. San Antonio യില്‍ നിന്ന് 112 കി.മി അകലെ സമ്മര്‍ ക്യാംപിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെയാണ് മലവെള്ളം ഒഴുകിയെത്തിയത്. 27 പെണ്‍കുട്ടികളെ ഇപ്പോഴും കാണാനില്ല. കുന്നിന്‍ മേഖലകളിലെ കനത്ത മഴയെ തുടര്‍ന്ന് Guadalupe River യിലെ ജലനിരപ്പ് 26 അടി (8 മീറ്ററിലധികം) കൂടുകയായിരുന്നു. വാഹനങ്ങളും വീടുകളും ഒഴുകിപോയി. മഴ ഇന്നും തുടരുന്നതിനാല്‍ രക്ഷാ ദൗത്യം ശ്രമകരമാണ്.
നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരത്തിലും മറ്റും കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി അസോഷ്യേറ്റ് പ്രസ് (AP) ഫോട്ടോഗ്രാഫര്‍ Julio Cortez പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.








