Kerala weather 04/07/25: വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
വടക്കൻ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ഇടവേളകളോടുകൂടി ലഭിക്കും. കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
വരും മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏറെനേരം നീണ്ടുനിൽക്കാത്ത എന്നാൽ ശക്തിയായി പെയ്യുന്ന മഴയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷിക്കേണ്ടത്. ജാർഖണ്ഡിന് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം പടിഞ്ഞാറൻ തീരത്ത് കാറ്റിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൻ്റെ തീരങ്ങളിൽ ശക്തമായ മേഘ രൂപീകരണവും കാണുന്നു. വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാനാണ് സാധ്യത.
Tag:Kerala weather 04/07/25: Isolated heavy rains will continue in North Kerala