നാളെ ലോക ക്ഷീര ദിനം; അറിഞ്ഞിരിക്കാം പാലിന്റെ ഗുണങ്ങളും ദോഷങ്ങളും

നാളെ ലോക ക്ഷീര ദിനം; അറിഞ്ഞിരിക്കാം പാലിന്റെ ഗുണങ്ങളും ദോഷങ്ങളും

ലോക ക്ഷീര ദിനം ആചരിക്കുന്നത് ജൂൺ ഒന്നിനാണ്. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പാലിന് നൽകുന്നത്. നമുക്കേ ഏറെ ഇഷ്ടമുള്ള പാലും പാലും ഉൽപ്പന്നങ്ങളും ശരീരത്തിന് ആവശ്യമായ പോഷകം പ്രധാനം ചെയ്യുന്നതാണ്. ജൂൺ ഒന്നിന് ലോക ക്ഷീര ദിനമായി ആചരിക്കുന്നത് ആഗോള ഭക്ഷണമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം മുൻനിരയിലേക്ക് എത്തിക്കുവാനും ക്ഷീര കൃഷിയെയും ക്ഷീര വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ്. 2001 മുതലാണ് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO)ക്ഷീര ദിനം ആചരിച്ചു തുടങ്ങിയത്. ഈ ദിനത്തോടനുബന്ധിച്ച് പാലിന്റെയും പാലുത്പന്നങ്ങളുടെയും ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും ക്യാപയിനുകളും സംഘടിപ്പിക്കാറുണ്ട്.

ലോകമെമ്പാടുമുള്ള മനുഷ്യർക്കെല്ലാം എളുപ്പത്തിൽ ലഭ്യമായതും പോഷകപ്രദമായതുമായ സമീകൃത ഭക്ഷണപദാർത്ഥമാണ് പാൽ. സമീകൃതഭക്ഷണത്തിൽ പാലിനുള്ള പ്രാധാന്യവും വളരെ വലുതാണ്. പാലും ക്ഷീരമേഖലയും ലോകത്തിന് നൽകിയ സംഭാവനകളെ എടുത്തുകാണിക്കാനാണ് ഈ ദിനം ആചരിക്കുന്നത്. ലോകമെമ്പാടും അംഗീകരിച്ച പോഷകപ്രദമായ ഭക്ഷണമെന്ന നിലയിൽ പാലിന് വളരെയധികം പ്രാധാന്യമുണ്ട്
കൂടാതെ, ലോക ക്ഷീര ദിനത്തിൽ, ജല ഉപഭോഗവും ഹരിതഗൃഹ പ്രവാഹം കുറയ്ക്കുന്നതുമായ നിർമ്മാണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും മൃഗക്ഷേമവും ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ദിനം ആഹ്വാനം ചെയ്യുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ഈ മേഖല. ഇതിനൊപ്പം നിരവധി ഉപവ്യവസായങ്ങളും പ്രവർത്തിക്കുന്നു.

ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ്. എന്നാൽ പലരും ഇന്ന് പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നത് ആരോഗ്യകരമായി തെറ്റാണ്. എല്ലാ ദിവസവും ഭക്ഷണത്തിൽ പരിമിതമായ അളവിൽ പാലോ പാലിൽ നിന്നുള്ള പാലുൽപ്പന്നങ്ങളോ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ പറയുന്നു.

പാലിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.  

100 ഗ്രാം കൊഴുപ്പ് കുറഞ്ഞ പാലിൽ 125 മില്ലിഗ്രാം കാൽസ്യവും 100 ഗ്രാം കൊഴുപ്പ് കൂടിയ പാലിൽ 119 മില്ലിഗ്രാം കാൽസ്യവും അടങ്ങിയിരിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ കണക്കനുസരിച്ച്, 19 മുതൽ 50 വയസ്സുവരെയുള്ള ആളുകൾക്ക് പ്രതിദിനം 1000 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ്. അതായത് നിങ്ങളുടെ പ്രതിദിന കാൽസ്യത്തിൻ്റെ 10 മുതൽ 12 ശതമാനം വരെ പാലിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നു. ദിവസവും പാൽ കുടിക്കുന്നത് നമ്മുടെ പല്ലുകളും എല്ലുകളും ശക്തിപ്പെടുത്തുന്നു. ആവശ്യത്തിന് പ്രോട്ടീൻ പാലിൽ ലഭ്യമാണ്.

മലബന്ധം അകറ്റുന്നു 

മലബന്ധ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പാൽ കുടിക്കുന്നത് ഗുണം ചെയ്യും. ദഹനത്തിന് ഏറെ ഗുണം ചെയ്യും. മലബന്ധ പ്രശ്‌നമുള്ളവർക്ക് ചൂടുള്ള പാൽ മരുന്നായി ഉപയോഗിക്കാം. കുട്ടികൾക്ക് പ്രത്യേകിച്ച് എല്ലാ ദിവസവും പാൽ കുടിക്കുക. 

പ്രോട്ടീൻ കുറവ് മറികടക്കും

പാലിൽ പ്രോട്ടീൻ്റെ അളവ് വളരെ കൂടുതലാണ്. പേശികൾക്ക് വളരെ പ്രധാനമാണ്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നവർ പാലോ മിൽക്ക് ഷെയ്ക്കോ കുടിക്കുന്നത് പതിവാക്കുക. പാലിൽ നിന്ന് അവരുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും. 

ജലാംശം

പാൽ കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വർക്ക്ഔട്ട് കഴിഞ്ഞ് പാൽ കുടിക്കുന്നത് ശരീരത്തിന് പോഷണം നൽകും. നിർജ്ജലീകരണം ഒഴിവാക്കാൻ, നിങ്ങൾ ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കണം. 

പാൽ കുടിക്കുന്നതിൻ്റെ ദോഷങ്ങൾ 

പാൽ കുടിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കും, ഇത് പൊണ്ണത്തടി, രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങൾക്ക് കാരണമായേക്കാം. പാലിലെ അമിതമായ കൊഴുപ്പ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതുകൂടാതെ പാല് കുടിക്കുന്നതും പലരിലും ഗ്യാസ് പ്രശ്നം വർദ്ധിപ്പിച്ചേക്കാം. ചർമ്മത്തിലും മുഖത്തും മുഖക്കുരു വരുന്നതിനും കാരണമായേക്കാം.  

പാലിൻ്റെ ശരിയായ അളവ് എന്താണ്? 

മുതിർന്നവർ 1-3 കപ്പ് പാൽ കുടിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധർ പറയുന്നു. കൊഴുപ്പ് കുറഞ്ഞ പാലാണെങ്കിൽ അതിൽ നിന്ന് അധിക കലോറി ലഭിക്കില്ല. ശരീരഭാരം കൂടുമെന്ന ഭയവും വേണ്ട. അതിനാൽ ഡോക്ടറുടെ ഉപദേശം ലഭിച്ചതിന് ശേഷം മാത്രം പാൽ കഴിക്കുക.

metbeat news

Tag: Tomorrow is World Milk Day; Know the benefits and harms of milk

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.