വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട മഴ സാധ്യത
വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത. തെക്കന്‍ ജില്ലകളിലും മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴക്കാണ് സാധ്യത. കേരളത്തില്‍ മഴ ശക്തിപ്പെടുത്താന്‍ പ്രത്യേക കാലാവസ്ഥാ സിസ്റ്റങ്ങളൊന്നുമില്ല. മധ്യ മഹാരാഷ്ട്ര മുതല്‍ ശ്രീലങ്കക്ക് സമീപം മാന്നാര്‍ കടലിടുക്ക് വരെ നീളുന്ന ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു. കന്യാകുമാരി കടലില്‍ കാറ്റിന്റെ ചുഴിയുമുണ്ട്. ഇത് തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ചൂടിനി ഏതാനും ദിവസം ആശ്വാസമാകും.
മഴ ഇന്ന് ഈ പ്രദേശങ്ങളില്‍
ഈര്‍പ്പമുള്ള കാറ്റ് കരകയറുന്നത് മൂലമാണിത്. കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പീരമേട് അടൂര്‍ എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടി ശക്തമായ മഴ സാധ്യത. കറുകച്ചാല്‍, തിരുവല്ല, ഏറ്റുമാനൂര്‍, കോട്ടയം, പത്തനംതിട്ട, അടൂര്‍, പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ വളാഞ്ചേരി, മലപ്പുറം, മഞ്ചേരി, കോഴിക്കോട് താമരശ്ശേരി, മുക്കം, കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, പാണത്തൂര്‍, അടൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് മഴ സാധ്യത.
ഉപഗ്രഹ നീരീക്ഷണം
രാവിലത്തെ അന്തരീക്ഷസ്ഥിതി അനുസരിച്ച് കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഭാഗിക മേഘാവൃതം. ലക്ഷദ്വീപ് മേഖലയില്‍ മേഘാവൃതമായ അന്തരീക്ഷവും ഇടിയോടു കൂടെയുള്ള മഴയും പ്രതീക്ഷിക്കാം.
For local forecast visit : metbeat.com