Kerala weather 23/04/25: വേനൽ മഴയും ചൂടും, കള്ളക്കടൽ പ്രതിഭാസം, കേരളതീരത്ത് നാളെ രാത്രി വരെ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (24/04/2025) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് (23/04/2025) ഉച്ചയ്ക്ക് 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
വേനൽ മഴയും ചൂടും
വേനൽ മഴ തുടരുന്നതിനൊപ്പം കേരളത്തിൽ ചൂട് വർദ്ധിക്കുവാനും സാധ്യത. ഇന്നലെ ചൂട് വർദ്ധിച്ചതിനാൽ 6 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരുന്നു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, പകൽ ചൂട് വർധിക്കാൻ ആണ് സാധ്യത. ഇന്നലെ രാത്രി പത്തനംതിട്ട, എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ നല്ല മഴ ലഭിച്ചിരുന്നു. ഇന്നും എല്ലാ ജില്ലകളിലും മഴ പ്രതീക്ഷിക്കാം.
Tag:Summer rain and heat, black sea phenomenon, alert issued on Kerala coast till tomorrow night