തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ്; ഏപ്രിൽ 25 വരെ അപേക്ഷിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. പത്തനംതിട്ട പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. അക്കൗണ്ടന്റ്-കം-ഐ.റ്റി അസിസ്റ്റന്റിനെയാണ് നിയമിക്കുന്നത്. താൽപര്യമുള്ളവർ ചുവടെ നൽകിയ യോഗ്യത വിവരങ്ങൾ വായിച്ച് മനസിലാക്കി ഏപ്രിൽ 25ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
യോഗ്യത: ബികോമം,പിജിഡിസിഎ .
അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എംജിഎൻആർഇജിഎസ് എന്നിവയിൽ മുൻ പരിചയമുള്ളവർക്ക് അഭികാമ്യം.
അപേക്ഷ
യോഗ്യരായവർ ഏപ്രിൽ 25ന് വൈകിട്ട് നാലിന് മുമ്പ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിൻ-689503 വിലാസത്തിൽ അപേക്ഷ (ബയോഡേറ്റ,സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം) സമർപ്പിക്കുക.
അഭിമുഖം ഏപ്രിൽ 26ന് രാവിലെ 11ന് പന്തളം ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടത്തും.
പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രാജുവേറ്റ് ഇന്റേൺ
അസാപ് കേരളയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ 22 ന് വൈകിട്ട് 5 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/jobs സന്ദർശിക്കുക. അപേക്ഷ ഫീസ് 500 രൂപയാണ്.
ലോകായുക്തയിൽ രജിസ്ട്രാർ
കേരള ലോകായുക്തയിലെ രജിസ്ട്രാർ തസ്തികയിലേക്ക് കേരള ഹയർ ജുഡീഷ്യൽ സർവീസിൽ നിന്ന് ജില്ലാ ജഡ്ജിയായി വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരിൽ നിന്ന് പുനർനിയമന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കാലാവധി രണ്ട് വർഷമാണ്. 68 വയസ് പ്രായപരിധി . കോടതി ഭരണകാര്യങ്ങളിൽ നൈപുണ്യവും നിയമപരിജ്ഞാനവുമുള്ളവർക്ക് മുൻഗണനയുണ്ട്. തിരഞ്ഞെടുക്കുന്ന അപേക്ഷകരെ തെരഞ്ഞെടുപ്പ് കമ്മിറ്റി മുമ്പാകെ അഭിമുഖത്തിന് വിളിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മേയ് 3 ന് മുൻപായി രജിസ്ട്രാർ ഇൻ-ചാർജ്, കേരള ലോകായുക്ത ഓഫീസ്, വികസ്ഭവൻ പി.ഒ., തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2300362, വെബ്‌സൈറ്റ്: www.lokayuktakerala.gov.in.
Tag:Accountant in the employment guarantee scheme; applications can be made until April 25