Kerala weather 21/04/25: വരും മണിക്കൂറിൽ ഈ ജില്ലയിൽ മഴ: യു വി ഉയരുന്നു, ജാഗ്രത വേണം
കേരളത്തിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴ തുടരും. മഴക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യത. ഇടിമിന്നൽ അപകടകാരികൾ ആയതിനാൽ ജാഗ്രത പാലിക്കുക. വരും മണിക്കൂറിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം 40 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്.
അതേസമയം കേരളത്തിൽ യു വി ഇൻഡക്സ് ഉയരുന്നതിനാൽ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. എറണാകുളം, തൃശൂർ,കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും ഉണ്ട്.
മലമ്പ്രദേശങ്ങൾ (High Altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവേ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.
Tag:Rain in this district in coming hours: UV rising, caution needed