2025 ലെ കാലവര്‍ഷം സാധാരണ തോതിലെന്ന് സ്‌കൈമെറ്റ്, കേരളത്തില്‍ ജൂണിലും ജൂലൈയിലും സാധാരണയില്‍ കൂടുതല്‍
2025 ല്‍ കാലവര്‍ഷം സാധാരണ നിലയിലാകുമെന്ന് സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ സ്‌കൈമെറ്റ് വെതര്‍. ഇത്തവണ 103 ശതമാനം മഴ +/ 5 ശതമാനം പ്രവചന കൃത്യതയോടെ കമ്പനി പ്രവചിച്ചു. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീളുന്ന കാലവര്‍ഷ സീസണില്‍ ദേശീയ തലത്തില്‍ 868.6 എം.എം മഴയാണ് ലഭിക്കേണ്ടത്. ദീര്‍ഘകാല ശരാശരിയുടെ (Long Period Average – LPA) 96 മുതല്‍ 104 ശതമാനം മഴ ലഭിക്കുന്നതിനെയാണ് സാധാരണ മഴ (Normal Rain) എന്നു പറയുന്നത്.

ലാനിന ഈ ആഴ്ചയാണ് ദുര്‍ബലമാണെന്ന് സ്‌കൈമെറ്റ് മാനേജിങ് ഡയരക്ടര്‍ ജതിന്‍ സിങ് പറഞ്ഞു. ഇത് ലാനിന ദുര്‍ബലമാകുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍നിനോയും ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ പോസിറ്റീവാകുന്ന സാഹചര്യവും കാലവര്‍ഷത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ 40 ശതമാനം മഴ സാധാരണയാകാനും 30 ശതമാനം മഴ സാധാരണയില്‍ കൂടാനും 10 ശതമാനം അധിക മഴ ലഭിക്കാനും 15 ശതമാനം സാധാരണയില്‍ കുറവ് മഴ ലഭിക്കാനുമാണ് സാധ്യത സ്‌കൈമെറ്റ് പ്രവചിക്കുന്നത്.
ജൂണ്‍ മാസത്തില്‍ സാധാരണ മഴ ലഭിക്കാന്‍ 50% സാധ്യതയും സാധാരണയില്‍ കൂടുതല്‍ മഴ കിട്ടാന്‍ 20 ശതമാനവും കുറവ് മഴ കിട്ടാന്‍ 30 % വും സാധ്യത പ്രവചിക്കപ്പെടുന്നു. ജൂലൈയില്‍ സാധാരണ മഴക്ക് 60 ശതമാനവും സാധാരണയില്‍ കൂടുതല്‍ മഴക്ക് 20 ശതമാനവും സാധാരണയില്‍ കുറവ് മഴക്ക് 20 ശതമാനവുമാണ് സാധ്യത. ഓഗസ്റ്റില്‍ സാധാരണ മഴക്കും സാധാരണയില്‍ കൂടുതല്‍ മഴക്കും 40 ശതമാനം വീതം സാധ്യത പ്രവചിക്കുന്നു. സാധാരണയില്‍ കുറവ് മഴക്ക് ഓഗസ്റ്റില്‍ 20 ശതമാനം മാത്രമാണ് സാധ്യത.
സെപ്റ്റംബറില്‍ സാധാരണ മഴക്ക് 60 ശതമാനം സാധ്യതയും സാധാരണയേക്കാള്‍ കൂടുതല്‍ മഴക്ക് 20 ശതമാനവും സാധ്യതയുണ്ട്. സാധാരണയില്‍ കുറവ് മഴക്ക് 20 ശതമാനമാണ് സാധ്യത. സെപ്റ്റംബറില്‍ ലഭിക്കേണ്ട ദീര്‍ഘകാല ശരാശരി 167.9 എം.എം. മഴയാണ്.
കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരത്ത് സാധാരണയേക്കാള്‍ കൂടുതല്‍ മഴയും ജമ്മുകശ്മിര്‍, അരുണാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളില്‍ സാധാരണയില്‍ കുറവ് മഴയും മറ്റു സംസ്ഥാനങ്ങളില്‍ സാധാരണ മഴയുമാണ് കാലാവര്‍ഷ സീസണില്‍ സ്‌കൈമെറ്റ് പ്രവചിക്കുന്നത്.
ജൂണിലും ജൂലൈയിലും കേരളത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ സാധ്യതയുണ്ട്. ഓഗസ്റ്റില്‍ കേരളത്തില്‍ സാധാരണ മഴയാണ് പ്രവചിക്കുന്നത്. സെപ്റ്റംബറിലും കേരളത്തില്‍ സാധാരണ മഴ ലഭിക്കുമെന്നാണ് ഇവരുടെ പ്രവചനം.