മാമ്പഴ കാലമെത്തി, ഒപ്പം കീടങ്ങളും, ഇതിനുള്ള പ്രതിവിധി എന്തെന്നറിയാം

മാമ്പഴ കാലമെത്തി, ഒപ്പം കീടങ്ങളും, ഇതിനുള്ള പ്രതിവിധി എന്തെന്നറിയാം

മാമ്പഴ കാലമെത്തിയതോടെ കീടങ്ങളുടെ ആക്രമണവും വർദ്ധിച്ചുവരികയാണ്. മാവുകൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സമയത്ത് അധികമായി കണ്ടുവരുന്ന കീടങ്ങളാണ് മാന്തളിർ മുറിയൻ വണ്ട്, പൂങ്കുലത്തുള്ളൻ, കായീച്ച എന്നിവ.

മാന്തളിർ മുറിയൻ വണ്ട്

മാവിന്റെ തളിർ ഇലകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്ന കീടമാണ് മാന്തളിർ മുറിയൻ വണ്ട്. ഇത് മൂലം മാവിന്റെ വളർച്ച മുരടിച്ചു പോവുകയും ഉത്പാദനം കുറയുകയും ചെയ്യുന്നു. ഇവയുടെ സമാധി ദശ മണ്ണിൽ ആയതിനാലും വെട്ടി ഇടുന്ന ഇലകളിൽ പുഴുക്കളും സമാധിദശയിലുള്ള വണ്ടുകളും ഉള്ളതിനാലും മുറിച്ചിടുന്ന തളിരിലകൾ എടുത്തുമാറ്റി നശിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മാവിന്റെ കട ഭാഗത്തുള്ള മണ്ണ് കിളച്ചു വെയിൽ കൊള്ളിക്കുന്നതും നല്ല ഇനം വേപ്പിൻപിണ്ണാക്ക് മണ്ണിൽ ചേർത്തു കൊടുക്കുന്നതും കീടങ്ങൾ പെറ്റു പെരുകുന്നത് തടയാൻ സാധിക്കും. കൂടാതെ ബ്യൂവേരിയ എന്ന ജൈവ കുമിൾ നാശിനി 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ലായനി ഇലകളിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യാം. ആക്രമണം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ മാത്രം രാസകീടനാശിനി ഉപയോഗിക്കുക.

പൂങ്കുലത്തുള്ളൻ

പൂങ്കുലകളിൽ നിന്നും ഇളം തണ്ടുകളിൽനിന്നും നീരുറ്റിക്കുടിക്കുന്ന ഇവ പുറപ്പെടുവിക്കുന്ന വിസർജ്യ ദ്രാവകത്തിൽ കുമിളുകൾ വളരുകയും അതിന്റെ ഫലമായി പൂങ്കുലകളും തണ്ടുകളും
കരിഞ്ഞുണങ്ങി പോവുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കാനായി വേപ്പെണ്ണ ഇമൽഷൻ(2%വീര്യത്തിൽ)
അല്ലെങ്കിൽ വേപ്പിൻകുരുസത്തുലായനി (5%വീര്യത്തിൽ )
ഇളം തണ്ടുകളിലും പൂങ്കുലകളിലും തളിക്കാം. ആക്രമണം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ മാത്രം രാസകീടനാശി ഉപയോഗിക്കുക. മാവ് പൂവിടുന്ന സമയത്ത് രസാകീടനാശിനി ഉപയോഗിച്ചാൽ അത് പരാഗണത്തെ ബാധിക്കും.

കായീച്ച

മാങ്ങയുടെ തൊലിപ്പുറത്താണ് കായീച്ച മുട്ടയിടുന്നത്. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ മാങ്ങയുടെ കാമ്പ് തിന്നുനശിപ്പിക്കുന്നത് മൂലം കായ്കൾ കേടുവന്നു പോകുന്നു.

ഫിറമോൺ കെണി ആയ മീതൈൽ യുജിനോൾ ട്രാപ്

മാവ് പൂക്കാൻ തുടങ്ങുമ്പോൾ തന്നെ ഉപയോഗിക്കുക. 25 സെന്റിന് ഒരു കെണി മതി. കൂടാതെ തുളസി കെണി (ഒരു പിടി തുളസി ഇല ഞെരുടിയത് +തരി രൂപത്തിലുള്ള കീടനാശിനി 2-3ഗ്രാം ) ഒരു മാവിന് 4 കെണി എന്ന തോതിൽ ഉപയോഗിക്കുക. മാങ്ങപറിച്ചതിനുശേഷം 55 ഡിഗ്രി സെന്റി ഗ്രേഡ് താപനിലയുള്ള കുറച്ചു ഉപ്പ് ചേർത്ത വെള്ളത്തിൽ 10 മിനിറ്റ് മുക്കിവെക്കുന്നതും നല്ലതാണ്.

metbeat news

എല്ലാ വായനക്കാർക്കും മെറ്റ് ബീറ്റ് വെതറിന്റെ റിപ്പബ്ലിക് ദിനാശംസകൾ

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.