ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; ജനുവരി 30ന് മുന്‍പായി അപേക്ഷിക്കണം
കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനില്‍ (ഡി ഐസി) ഒഴിവുകൾ. മാനേജര്‍ (പോളിസി ആന്റ് സ്ട്രറ്റജി) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം ന്യൂഡൽഹിയിൽ ആയിരിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 30ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം.
തസ്തിക & ഒഴിവ്
ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനില്‍ മാനേജര്‍ (പോളിസി ആന്റ് സ്ട്രറ്റജി) റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്. തുടക്ക നിയമനം ഡല്‍ഹിയിലാണ്. ആവശ്യത്തിനനുസരിച്ച് മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഉദ്യോഗാര്‍ഥികള്‍ക്ക് സാങ്കേതിക നയത്തിലോ ബന്ധപ്പെട്ട മേഖലകളിലോ കുറഞ്ഞത് 6 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
നയ തന്ത്രപരമായ വികസനത്തിലും സങ്കീര്‍ണ്ണമായ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശക്തമായ കഴിവുകള്‍ ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദേശീയവും ആഗോളവുമായ എ ഐ ലാന്‍ഡ്‌സ്‌കേപ്പ്, ഉയര്‍ന്നു വരുന്ന പ്രവണതകള്‍, തന്ത്രപരമായ ലക്ഷ്യങ്ങളെ പ്രവര്‍ത്തന ക്ഷമമായ പദ്ധതികളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള കഴിവ് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപൂര്‍ണ്ണമായ രേഖകളോടെയും സമയ പരിധിക്ക് ശേഷവും സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. https://dic.gov.in/