അതിവേഗം കാട്ടുതീ പടരുന്നു; 5000 ഏക്കർ 2 മണിക്കൂറിൽ തീയെടുത്തു
അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ പടരുന്നു. ലോസ് ആഞ്ചലസിൽ 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു പിടിച്ചു. തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നു. ലോസ് ആഞ്ചലസിൽ കാട്ടുതീ പടരുന്നത് ഏഴിടത്തായാണ്. ഇതിൽ രണ്ടിടങ്ങളിൽ വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് എത്തി. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തോളം പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുതീയിൽ നിന്ന് ലോസ് ആഞ്ചലസ് ഒരു വിധം രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.