ഗ്രാമപഞ്ചായത്ത് തല കാലാവസ്ഥാ പ്രവചനം ആരംഭിച്ച് സർക്കാർ

ഗ്രാമപഞ്ചായത്ത് തല കാലാവസ്ഥാ പ്രവചനം ആരംഭിച്ച് സർക്കാർ

സർക്കാർ ഗ്രാമപഞ്ചായത്ത് തല കാലാവസ്ഥാ പ്രവചനം ആരംഭിച്ചു. പഞ്ചായത്തി രാജ് മന്ത്രാലയവും (എംഒപിആർ) ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി), എർത്ത് സയൻസസ് മന്ത്രാലയം (എംഒഇഎസ്) എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഈ സംരംഭം താഴേത്തട്ടിൽ കാലാവസ്ഥാ തയ്യാറെടുപ്പിൻ്റെ ഒരു പ്രധാന ചുവടുവെപ്പാണ്. ഈ സുപ്രധാന ഉദ്യമം ഗവൺമെൻ്റിൻ്റെ 100 ദിവസത്തെ അജണ്ടയുടെ ഭാഗമാണ്.

കൂടാതെ പഞ്ചായത്ത് രാജ് മന്ത്രാലയം വിദഗ്ദ്ധ വകുപ്പുകളുമായി ചേർന്ന് താഴേത്തട്ടിലുള്ള ഭരണത്തിൽ പരിവർത്തനപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി ഈ പ്രവർത്തനം ഉപയോഗപ്പെടുത്തും . ഈ സംരംഭം ഗ്രാമപഞ്ചായത്തുകൾക്ക് അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനവും, മണിക്കൂർ തോറും അപ്‌ഡേറ്റുകളും നൽകും. കാർഷിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങൾ മുൻകൂട്ടി അറിയാനും തയ്യാറെടുക്കാനും ഗ്രാമീണ സമൂഹങ്ങളെ പ്രാപ്തരാക്കും.

metbeat news

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment