ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ്; അറ്റ്ലാന്റയിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശം

ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ്; അറ്റ്ലാന്റയിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശം

ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കാറ്റ് 500 കിലോമീറ്ററിലധികം അകലെയുള്ള അറ്റ്ലാന്റയിലേക്കു വ്യാപിച്ചപ്പോൾ ജോർജിയ സംസ്ഥാനത്തെ അറ്റ്ലാന്റ നഗരത്തിൽ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പു നൽകി. കനത്ത കാറ്റ് അടിക്കുന്നതിനാൽ ജാഗ്രത പാലിക്കണം എന്നും അധികൃതർ പറഞ്ഞിരുന്നു . പിന്നീട് മുന്നറിയിപ്പുകൾ പിൻവലിച്ചു . അതേസമയം, മലയാളികൾ താമസിക്കുന്ന ഇടങ്ങൾ സുരക്ഷിതമാണെന്നാണ് ലഭിക്കുന്ന വിവരം.

യുഎസിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ ഹെലൻ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു . അതിനു ശേഷമാണ് അത് ജോർജിയിലും വീശി അടിച്ചത് . വാർത്താ ഏജൻസികൾ റിപ്പോർ‌ട്ട് ചെയ്യുന്നത് പ്രകാരം കനത്ത മഴയിലും കാറ്റിലും ഇതുവരെ നാലു പേർ കൊല്ലപ്പെട്ടു . മുപ്പതു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടിട്ടുണ്ട് .

കഴിഞ്ഞ മൂന്നു ദിവസമായി ജോർജിയയിലെ അറ്റ്ലാന്റയിൽ കനത്ത മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി റോഡുകളിലും വീടുകൾ ഉൾ‌പ്പെടെയുള്ള കെട്ടിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പലയിടത്തും ആളുകളും വളർത്തുമൃഗങ്ങളുമടക്കം കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരങ്ങൾ‍‌ വീണു ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതിയിൽ കുടുങ്ങിയ മുപ്പതോളം പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയിരുന്നു. വെള്ളം കയറാനിടയുള്ള പ്രദേശങ്ങളിൽനിന്ന് നിരവധിപ്പേരെ പാർപ്പിച്ചിട്ടുണ്ട്. അതേസമയം വിമാന സർവീസുകൾ മുടങ്ങിയിട്ടില്ല.

പീച്ച്ട്രീ ക്രീക്ക് എന്ന സ്ഥലത്താണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറി, കാറുകൾ വെള്ളത്തിൽ മുങ്ങി. മരങ്ങൾ‌ കടപുഴകി വീണിട്ടുണ്ട്. വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ യാത്രകൾ ഒഴിവാക്കണമെന്നും അത്യാവശ്യഘട്ടങ്ങളിലല്ലാതെ വാഹനങ്ങൾ പുറത്തിറക്കരുതെന്നും ന്ന് അധികൃതർ നിർദേശം നൽകി. വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ ഇറക്കരുതെന്നും മരങ്ങളുടെയോ വൈദ്യുതി ലൈനുകളുടെയോ താഴെ നിൽക്കരുതെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment