ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2024 സെപ്റ്റംബർ- 21 ന് 

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2024 സെപ്റ്റംബർ- 21 ന് 

ഹൂസ്റ്റൺ:  ലവ് റ്റു ഷെയർ ഫൗണ്ടേഷൻ്റെ (Love to Share Foundation America) ആഭിമുഖ്യത്തിൽ വർഷംതോറും തുടർച്ചയായി നടത്തിവരുന്ന ഫ്രീ ഹെൽത്ത് ഫെയർ  പന്ത്രണ്ടാം വർഷമായ ഇത്തവണയും  ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ ക്ലിനിക്/ ന്യൂ ലൈഫ്  പ്ലാസയിൽ വെച്ച്   (3945, CR 58, മാൻവെൽ, ടെക്സാസ് -77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില  മുഖ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.

2024 സെപ്റ്റംബർ 21 ന് ശനിയാഴ്ച്ച  രാവിലെ 8 മണി മുതൽ 12 മണി വരെയാണ് ഹെൽത്ത് ഫെയർ. ഇത്തവണ ഹെൽത്ത് ഫെയറിനോടൊപ്പം സൗജന്യ ‘ബ്രെസ്റ് കാൻസർ സ്ക്രീനിംഗ്  കൂടി ഉണ്ടായിരിക്കുന്നതാണ്

Global Malayali FB Group

മെഡിക്കൽ പരിശോധനയിൽ, ഇകെജി, തൈറോയിഡ് അൾട്രാസൗണ്ട്, മാമ്മോഗ്രാം (റജിസ്ട്രേഷൻ ഉള്ളവർക്ക് മാത്രം), കാഴ്ച, കേഴ്വി, ഡെന്റൽ തുടങ്ങിയ 20  ലേറെ ഇനങ്ങൾ ഉൾപ്പെടുന്നതാണ്. ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്ളൂഷോട്ട് നൽകുന്നതാണ്. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.    

കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടുക

യു.എസ് മലയാളി വാർത്തകൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Content editor in Metbeat News International Desk. Also, Career and Educational content writer. She Has Master Degree in English from Calicut university. 5-year experience in Journalism Field

Leave a Comment