2040 ഓടെ കൊച്ചി മുങ്ങിയേക്കുമെന്ന് റിപ്പോർട്ട്
2040 ഓടെ കൊച്ചി മുങ്ങിയേക്കുമെന്ന പഠന റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് 2040 ആകുമ്പോഴേക്കും കടൽ നിരപ്പുയരുന്നത് മൂലം മുംബൈ, ചെന്നൈ, പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5% വരെയും കരഭൂമി മുങ്ങിയേക്കുമെന്നാണ് പഠന റിപ്പോർട്ട് വന്നിട്ടുള്ളത്.
ബെംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി (സിഎസ്‌ടിഇപി) നടത്തിയ പഠനത്തിൽ മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5% വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്ന മുന്നറിയിപ്പുമുണ്ട് .
അതേസമയം തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെ 15 തീരദേശ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ മുംബൈയിലാണ് ഭീഷണി കൂടുതലുള്ളതെന്നും കണ്ടെത്തലിൽ പറയുന്നു. 1987– 2021 കാലത്ത് സമുദ്രനിരപ്പ് ഏറ്റവും കൂടുതൽ ഉയർന്നത് മുംബൈയിൽ ആയിരുന്നു (4.44 സെ.മീ).
മറ്റിടങ്ങളിൽ ഇങ്ങനെ: വിശാഖപട്ടണം – 2.38 സെ.മീ., കൊച്ചി – 2.21 സെ.മീ, ചെന്നൈ –0.67 സെ.മീ. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം എന്നിവയുടെ വിപത്ത് ചെറുതായിരിക്കില്ലെന്നും പഠനം ഓർമ്മിപ്പിക്കുന്നുണ്ട്. 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് ഉയരാനുള്ള സാധ്യത: മുംബൈ– 76.2 സെ.മീ., കോഴിക്കോട്– 75.1 സെ.മീ., കൊച്ചി– 74.9 സെ.മീ., തിരുവനന്തപുരം– 74.7 സെ.മീ എന്നിങ്ങനെയാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag