Kerala weather 03/08/24: ഓഗസ്റ്റ് മാസത്തിൽ കൂടുതൽ മഴ സാധ്യത
ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാംഘട്ട കാലവർഷ പ്രവചന പ്രകാരം മധ്യ വടക്കൻ കേരളത്തിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കും എന്നാണ് മുന്നറിയിപ്പുള്ളത്. എന്നാൽ ഉരുൾപൊട്ടലിൽ ദുരന്തം വിതച്ച വയനാട് ജില്ലയിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയില്ല എന്നും കാലാവസ്ഥ വകുപ്പ്.
അതേസമയം കേരളത്തിലെ മറ്റു ജില്ലകളിൽ ഈ കാലയളവിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ മഴയിൽ കുറവ് അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഓഗസ്റ്റ് സെപ്റ്റംബർ മുഴുവൻ സീസണിൽ മധ്യ വടക്കൻ കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമ്പോൾ തെക്കൻ ജില്ലകളിൽ തിരുവനന്തപുരം, കൊല്ലം മേഖലയിലാണ് മഴ കുറവ് കൂടുതൽ അനുഭവപ്പെടുക.
പസഫിക്ക് സമുദ്രത്തിൽ ENSO നിലവിൽ ന്യൂട്രൽ സ്ഥിതിയിൽ. ദുർബലമായ ലാനിന ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കാൻ സാധ്യതയുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിൽ IOD ന്യൂട്രൽ സ്ഥിയിൽ തന്നെ തുടരാനും സാധ്യത.
ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 8 വരെ ആഴ്ചതിരിച്ചുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മധ്യവടക്കൻ ജില്ലകളിൽ സാധാരണയേക്കാൾ കുറവ് മഴയാണ് ലഭിക്കുക എന്നും, തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യത എന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ച എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇടുക്കി ജില്ലയിൽ ഈ കാലയളവിൽ ലഭിക്കേണ്ട മഴയേക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യത എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത
കേരള തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 2.0 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തമിഴ്‌നാട് തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു .
പശ്ചിമ ബംഗാളിനും ജാർഖണ്ഡ്നും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്ന് മുകളിൽ തന്നെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത
ഇതിന്റെ ഫലമായി ആണ് ആഗസ്റ്റ് 02 -04 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
follow us in