ഗേമി ചുഴലിക്കാറ്റ്: ചൈനയില്‍ മിന്നല്‍ പ്രളയത്തില്‍ 12 മരണം
ബെയ്ജിങ്: മധ്യ ചൈനയില്‍ പേമാരിയെ തുടര്‍ന്നുള്ള മിന്നല്‍ പ്രളയത്തില്‍ 12 മരണം. ഹുനാന്‍ പ്രവിശ്യയിലാണ് കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയവുമുണ്ടായത്. ഇവിടെ പര്‍വതത്തിന് താഴ്‌വാരത്തെ അവധിക്കാല ഗസ്റ്റ്ഹൗസ് തകര്‍ന്നാണ് 12 പേരും മരിച്ചത്.
വേനല്‍ക്കാലത്ത് ഗേമി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ചൈനയില്‍ കനത്ത മഴ ലഭിക്കുന്നത്. വേനലവധി ആഘോഷിക്കാനെത്തിയവരാണ് മരിച്ചത്.
18 പേര്‍ മണ്ണിനടിയിലാണെന്ന് ദേശീയ ടെലിവിഷനായ സി.സി.ടി.വി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 12 പേരുടെ മൃതദേഹം ഇതിനകം രക്ഷാസേന കണ്ടെത്തിയിട്ടുണ്ട്. ആറു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
240 ലധികം എമര്‍ജന്‍സി ജീവനക്കാരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഈ മാസം കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ 20 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തീവ്ര കാലാവസ്ഥാ സാഹചര്യമാണ് രാജ്യത്ത് ഇപ്പോള്‍ നേരിടുന്നത്.
പാറക്കല്ലുകളും മറ്റും പതിച്ച് ഒരു കെട്ടിടത്തിന്റെ പകുതിഭാഗം തകര്‍ന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിഡിയോയില്‍ കാണാം. തെക്കന്‍ ചൈനയില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഹൈവേയിലെ മണ്ണിടിച്ചിലില്‍ 48 പേരെ കാണാതായിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag