ബക്ക് മൂണ്‍ പ്രതിഭാസം നാളെ ദൃശ്യമാകും; ഇന്ത്യയില്‍ എപ്പോൾ ദൃശ്യമാകും

ബക്ക് മൂണ്‍ പ്രതിഭാസം നാളെ ദൃശ്യമാകും; ഇന്ത്യയില്‍ എപ്പോൾ ദൃശ്യമാകും

ഈ വര്‍ഷത്തെ ആദ്യ ബക്ക് മൂണ്‍ ( Buck Moon)
പ്രതിഭാസം നാളെ (ഞായര്‍) ദൃശ്യമാകും.
സാധാരണയേക്കാള്‍ വലുപ്പവും തെളിച്ചവുമുള്ള പൂര്‍ണ ചന്ദ്രനാണ് നാളെ ദൃശ്യമാകുക. ജൂലൈ മാസത്തിലെ പൂര്‍ണ ചന്ദ്രനെയാണ് ബക്ക് മൂണ്‍ എന്നു വിളിക്കുന്നത്. ബക്ക് മൂണുകള്‍ ചുവന്ന നിറത്തിലോ ഓറഞ്ച് നിറത്തിലോ ആണ് കാണപ്പെടാറുള്ളത്. Thunder Moon, Hay Moon, Mead Moon, Guru Purnima, Asalha Puja (also known as Dharma Day or Esala Poya) തുടങ്ങിയ പേരുകളിലെല്ലാം ഈ പ്രതിഭാസം അറിയപ്പെടാറുണ്ട്.

ഇന്ത്യയില്‍ നാളെ വൈകിട്ട് 4.47 മുതലാണ് പ്രതിഭാസം ദൃശ്യമാകുകയെന്ന് നാസ അറിയിച്ചു. അമേരിക്കന്‍ കിഴക്കന്‍ സമയം അനുസരിച്ച് ഞായറാഴ്ച രാവിലെ 6:17 നാണ് ചന്ദ്രന്‍ ദൃശ്യമാകുക. 1930 മുതലുള്ള ഇന്ത്യന്‍ രേഖകളില്‍ ജൂലൈയിലെ ബക്ക് മൂണിനെ കുറിച്ച് പറയുന്നുണ്ട്. യൂറോപ്പില്‍ ഹേ മൂണ്‍ എന്നാണ് ഇതറിയപ്പെടുന്നത്.

ഹിന്ദു, ബുദ്ധ, ജൈന മതക്കാര്‍ ഗുരു പൂര്‍ണ ചന്ദ്രന്‍ അഥവാ ഗുരുപൂര്‍ണിമ ആയാണ് ബക്ക് മൂണിനെ ആചരിക്കുന്നതെന്നും ഗുരുവിനെയും ആത്മീയ ആചാര്യനെയും ആദരിക്കാനാണ് വിശ്വാസികള്‍ ഈ അവസരം ഉപയോഗിക്കുന്നതെന്ന് നാസയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

വടക്കുകിഴക്കന്‍ അമേരിക്കയിലെ അല്‍ഗോന്‍ക്വിന്‍ ഗോത്രവര്‍ഗക്കാരാണ് ബക്ക് മൂണ്‍ എന്ന പേരിട്ടത്. ജൂലൈയില്‍ വേനല്‍ക്കാലത്ത് (കേരളത്തിലല്ല) ഇയോടെ മഴയുണ്ടാകുന്ന സമയത്താണ് ഇതുണ്ടാകുന്നതിനാല്‍ തണ്ടര്‍ മൂണ്‍ എന്ന വിളിപ്പേരുമുണ്ട്.

ചൈനീസ് കലണ്ടറിലും പൂര്‍ണ ചന്ദ്രന് പ്രാധാന്യമുണ്ട്. ഹീബ്രു കലണ്ടര്‍ പ്രകാരം താമുസും ഇസ്്്‌ലാമിക് കലണ്ടര്‍ പ്രകാരം മുഹറവും വരുന്നത് ഈ സമയത്താണ്. വിവിധ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടും ആചാരവുമായി ബന്ധപ്പെട്ടും ബക്ക് മൂണിന് സ്ഥാനമുണ്ടെന്നും നാസയുടെ വെബ്‌സൈറ്റ് പറയുന്നു.

1969 ല്‍ അപ്പോളോ ചന്ദ്രനില്‍ ഇറങ്ങിയതിന്റെ 55 ാം വാര്‍ഷികത്തിലാണ് ഇത്തവണ ബക്ക് മൂണ്‍ വരുന്നതെന്ന പ്രത്യേകതയുമുണ്ട്.

മൂന്നു ദിവസത്തോളം ബക്ക് മൂണ്‍ പ്രതിഭാസമുണ്ടാകും. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ തിങ്കളാഴ്ച രാവിലെവരെയാണ് ബക്ക് മൂണ്‍ ദൃശ്യമാകുക. വാരാന്ത്യത്തില്‍ പൗര്‍ണമിയില്‍ കൂടുതല്‍ ഭംഗിയായി ചന്ദ്രനെ കാണാനാകും.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment