കേരളത്തിൽ മഴക്കെടുതി രൂക്ഷം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കനത്തമഴയിൽ വിവിധയിടങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ. മലപ്പുറം അമരമ്പലം പറയംങ്കാടിൽ കിണർ ഇടിഞ്ഞു താഴ്ന്നു പോയി. അമരമ്പലം സ്വദേശി ഉമ്മർ ഫാറൂഖ് ഷാഫിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത് . കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലാണ് കിണറിന്റെ ഒരു റിംഗോളം താഴ്ന്നു പോയത് . കിണറിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സുധിയിൽ ആയിട്ടുണ്ട്. ഇടുക്കിയിൽ നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെയുള്ള വനമേഖലയിലൂടെയുള്ള യാത്രയ്ക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃത. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ കടപുഴകി വീടാനുള്ള സാധ്യതയുണ്ടെന്നും പൊതു ഗതാഗതം ഒഴുകെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അതിനിടെ, തൃശൂർ അതിരപ്പള്ളി മലക്കപ്പാറ റൂട്ടിൽ ഗതാഗത തടസ്സം. അതിരപ്പള്ളി മുക്കം പുഴയിൽ മരം റോഡിലേക്ക് വീണു. വൈദ്യുതി ലൈനുകളും പൊട്ടിവീണിട്ടുണ്ട്. മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുന്നു. മലപ്പുറം പരപ്പനങ്ങാടി ആനങ്ങാടിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സം നേരിട്ടു . റോഡിലൂടെ വരികയായിരുന്ന കണ്ടെയ്നറിനു മുകളിലേക്കാണ് മരം വീണത്. വാഹനം ഭാഗികമായി തകർന്നു. ഒന്നൊര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പൊലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് മരം എടുത്ത് മാറ്റിയാണ് ഗതാഗതയോഗ്യമാക്കിയത് .
കനത്ത മഴയിൽ പാലാഴി ഭാഗങ്ങളിൽ വിവിധ വീടുകളിൽ വെള്ളം കയറി.
കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പിന്റെ പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ടായിരുന്നു.
മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. മൂവാറ്റുപുഴയാറ്റിലേക്ക് വെള്ളമെത്തുന്ന തൊടുപുഴ, കാളിയാർ, കോതമംഗലം പുഴകളിൽ നീരൊഴുക്ക് ശക്തമായിട്ടുണ്ട്. മഴ തുടർന്നാൽ ബുധനാഴ്ച രാവിലെയോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകാൻ സാധ്യത . ശക്തമായ മഴയെത്തുടർന്ന് മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നുവിട്ടതോടെ മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിലും സമീപ പ്രദേശങ്ങളിലും അധികൃതർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മിനിസിവിൽ സ്റ്റേഷനിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നഗരസഭയുടെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചെന്ന് അധികൃതർ.
മലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതോടെ തിങ്കളാഴ്ചതന്നെ ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം 50 സെ.മീ. വീതവും ഒരു ഷട്ടർ 10 സെ.മീറ്ററും ഉയർത്തിയിട്ടുണ്ട്. ഇതേതുടർന്ന് ചൊവ്വാഴ്ച രാവിലെ ഏഴിന് തൊടുപുഴയാറിൽ ജലനിരപ്പ് അപകടനില കഴിഞ്ഞ് 12 അടിയോളമായി ഉയർന്നിട്ടുണ്ട്. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് 11.75 അടിയായി ജലനിരപ്പ് ഉയർന്നു. മൂവാറ്റുപുഴ നഗരവും സമീപ പ്രദേശങ്ങളും ഇതോടെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.
ത്രിവേണി സംഗമത്തിലെ പുഴയോര നടപ്പാത അടക്കം വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട് .
updated on 12:15pm
ഫോട്ടോ: ബിനു രാജ്
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന് താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില് ചേരാം.
വാട്സ്ആപ്
ടെലഗ്രാം
വാട്സ്ആപ്പ് ചാനല്
Google News
Facebook Page
Weatherman Kerala Fb Page