യു.എ.ഇയില്‍ നേരിയ ഭൂചലനം
അബൂദബി: അല്‍ ഹലാഹിലും ഫുജൈറയിലും ഇന്നലെ രാത്രി നേരിയ ഭൂചലനം. രാത്രി 9.57 നാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത.് നാഷനല്‍ സീസ്മിക് നെറ്റ്വര്ക്കില് ഇത് രേഖപ്പെടുത്തിയതായി യു.എ.ഇ കാലാവസ്ഥാ ഏജന്‍സിയായ നാഷനല്‍ സെന്റര്‍ ഓഫ് മീറ്റിയോറോളജി (എന്‍.സി.എം) അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം യു.എ.ഇയെ ബാധിച്ചില്ല.
യുഎഇയിൽ ഇടയ്ക്കിടെ ഭൂചലനം കണ്ടെത്തുന്നുണ്ടെങ്കിലും, ഈ മേഖലയിലുള്ള ഭൂകമ്പങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ഭൂകമ്പ വിദഗ്ധർ പറഞ്ഞിരുന്നു.
“യുഎഇയിൽ കുറഞ്ഞതോ മിതമായതോ ആയ ഭൂകമ്പമുണ്ട്; അതിനാല്‍ നാം സുരക്ഷിതരാണ്. നമ്മൾ സജീവമായ ഭൂകമ്പ മേഖലയിലല്ല,” എൻസിഎം ഉദ്യോഗസ്ഥൻ പറഞ്ഞു.
വെള്ളിയാഴ്ച ഫുജൈറയിലെ നേരിയ ഭൂചലനത്തിന് മുമ്പ്, ഏപ്രിലിൽ ഖോർ ഫക്കാനിൽ പ്രദേശവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഫുജൈറ, റാസൽഖൈമ അതിർത്തിയിലെ മസാഫിയിലും ജനുവരിയിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
കാലാവസ്ഥാ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS