മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ് എന്നിവയിലെ നൂതന സാങ്കേതികവിദ്യകൾ എന്ന വിഷയത്തിൽ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ അവധിക്കാല ഇന്റേൺഷിപ് പ്രോഗ്രാമിനു തുടക്കമായി. വിവിധ സർവകലാശാലകളിൽ നിന്നായി ഇരുപതിലേറെ വിദ്യാർത്ഥികളാണ് ഒരുമാസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നത്. പ്രോഗ്രാം ഐ.ഐ.എസ്.ആർ ഡയറക്ടർ ഡോ.ആർ ദിനേശ് ഉദ്ഘാടനം ചെയ്തു.
മേൽപ്പറഞ്ഞ വിവിധ മേഖലകളിലെ സാങ്കേതികവിദ്യകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്താനും, വിവിധ പരിശീലനപരിപാടികളിലൂടെ അതതുമേഖലകളിലേക്കാവശ്യമായ വൈദഗ്ധ്യം നേടിയെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡോ. മുകേഷ് ശങ്കർ എസ്, ഡോ. ശിവരഞ്ജിനി ആർ, ഡോ. വിനു എന്നിവരാണ് പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്.
വിദ്യാഭ്യാസ തൊഴിൽ വാർത്തകൾക്കായി വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാം
FOLLOW US ON GOOGLE NEWS