കള്ളക്കടൽ പ്രതിഭാസം: റെഡ് അലര്‍ട്ട്; കേരളതീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത

കള്ളക്കടൽ പ്രതിഭാസം: റെഡ് അലര്‍ട്ട്; കേരളതീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത

കള്ളക്കടല്‍ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്ത് റെഡ് അലര്‍ട്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക്‌ സാധ്യതയുള്ളതിനാലാണ് റെഡ് അലർട്ട് . കള്ളക്കടൽപ്രതിഭാസം മൂലം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം .

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. ഇന്ന് രാത്രി 10 മണി മുതല്‍ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് അധികൃതരുടെ  നിര്‍ദേശം.

metbeat news

FOLLOW US ON GOOGLE NEWS

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment