കേരളത്തിൽ ഇന്നും കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; ഇന്നലെ ഉണ്ടായ കടലാക്രമണത്തിൽ വൻനാശനഷ്ടം
കേരളത്തിൽ ഇന്നും കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്.തിരുവനന്തപുരത്ത് പല പ്രദേശങ്ങളിലും ശക്തമായ തിരമാലകളും കാറ്റും അനുഭവപ്പെടുന്നുണ്ട്. പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. കൊല്ലം മുണ്ടയ്ക്കൽ തീരത്ത് രാത്രിയിലും കടലാക്രമണം ഉണ്ടായി. കടലാക്രമണം ഉണ്ടായത് മുണ്ടക്കൽ മുതൽ താന്നി വരെയുള്ള മേഖലയിലാണ്.
ഇന്നലത്തേക്കാളും ശക്തമായിരിയ്ക്കും ഇന്നത്തെ കടലാക്രമണം . രാവിലെ 10 .30 നുള്ള മണിയ്ക്കൂറിൽ 9 കിലോമീറ്റർ ഉള്ള പടിഞ്ഞാറൻ കാറ്റ് ഉച്ചയ്ക്ക് 2.30 ആകുമ്പോൾ 23 കിലോമീറ്റർ വരെ ആകുമെന്ന് മോഡൽ പ്രവചിയ്ക്കുന്നു . പോരാത്തതിന് ഇന്നലത്തേതിൽ നിന്നും വ്യത്യസ്തമായി ന്യുന മർദ്ദ മേഖല ഉപരിതലത്തിൽ ഡാറ്റയിൽ തന്നെ കാണാം . കടലാക്രമണം ആലപ്പുഴ തീരത്തു ശക്തമായിരിയ്ക്കും .
അറബിക്കടലിനു മുകളിൽ 12 കിലോമീറ്ററിൽ ഇന്നലെ ജെറ്റ് കാറ്റുകൾ ( Sub Tropical Jet Stremes) ഉണ്ടാക്കിയിരുന്ന അതി മർദ്ദമേഖല ( Anticyclonic Circualtion patterns) ഇന്ന് ബംഗാൾ ഉൾക്കടലിലേയ്ക്ക് മാറിയിരിയ്ക്കുന്നു . അതിനർത്ഥം ഭീമൻ കാറ്റുകൾ ഉണ്ടാക്കുന്ന വായുവിന്റെ വിന്യാസങ്ങൾ പതുക്കെ കിഴക്കോട്ടു നീങ്ങി തുടങ്ങുന്നു എന്നാണ് .
തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം ഉണ്ടായ മറ്റു ജില്ലകൾ.നിരവധി മത്സ്യബന്ധന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.തൃശൂരില്‍ പെരിഞ്ഞനത്ത് തിരകൾ ശക്തമായി കരയിലേക്ക് അടിച്ചുകയറി. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൊല്ലത്ത് മുണ്ടയ്ക്കലിൽ ശക്തമായ തിരമാലകളും കാറ്റുമാണ് അനുഭവപ്പെടുന്നത്.വിവിധ മേഖലകളില്‍ കടലാക്രമണം അനുഭവപ്പെട്ടതോടെയാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുതുക്കി നൽകിയത്.
കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11:30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതുകൊണ്ട് അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. മൽത്സ്യബന്ധന യാനങ്ങൾഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. സുരക്ഷിത അകലം വള്ളങ്ങൾ തമ്മിൽ പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും.