കുമ്പളങ്ങിയിൽ വീണ്ടും കവര്; ആ നീല വെളിച്ചം കാണാം
കുമ്പളങ്ങി നൈറ്റ്സിനൊപ്പം ഹിറ്റ് ആയൊരു പ്രതിഭാസമുണ്ട്. കവര് അല്ലെങ്കിൽ ആ കായലിലെ നീലവെളിച്ചം.”കവര് പൂത്തിട്ടുണ്ട്, കൊണ്ടോയി കാണിക്ക്”; എന്ന് ബോണിയോട് ബോബി പറഞ്ഞപ്പോൾ അതു കേട്ട പ്രേക്ഷകരും ഒന്നു ചെവി കൂർപ്പിച്ചു. എന്താണീ കവരെന്ന്.
അറിയാം എന്താണീ കവര്
മിന്നാമിനുങ്ങിനെപ്പോലെ സൂക്ഷ്മ ജീവികള്‍ പുറപ്പെടുവിക്കുന്ന പ്രകാശമാണ് കവര്. ബയോലൂമിനെന്‍സ് പ്രതിഭാസത്തെയാണ് കവര് എന്ന് വിളിക്കുന്നത്. ബാക്ടീരിയ, ഫംഗസ്, ആല്‍ഗെ തുടങ്ങിയവയാണ് സാധാരണ ഇത്തരത്തില്‍ കവരിന് കാരണം. തണുത്ത വെളിച്ചം എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. ചെങ്കടലിന്റെ ചുവപ്പ് നിറത്തിനു കാരണവും ഇതേ പ്രതിഭാസമാണ്. ചില തരം മത്സ്യങ്ങളും കടലില്‍ ഇത്തരത്തില്‍ പ്രകാശം പരത്താറുണ്ട്. കടലിനോട് ചേര്‍ന്ന കായലിലും ബയോലൂമിനെന്‍സ് പ്രതിഭാസം കാണപ്പെടാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്.
കേരള തീരത്ത് അപൂര്‍വം,മാലദ്വീപില്‍ സര്‍വസാധാരണം
കടലില്‍ കവരുപൂക്കല്‍ കേരള തീരത്ത് അപൂര്‍വമാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ലക്ഷദ്വീപ്, മാലദ്വീപ് എന്നീ കടലുകളില്‍ ഈ പ്രതിഭാസം സര്‍വസാധാരണമായി കൂടുതല്‍ കാണപ്പെടാറുണ്ട്. താരതമ്യേന തെളിഞ്ഞ വെള്ളമുള്ള കടലില്‍ ഈ കാഴ്ച മനോഹര ദൃശ്യമാണ് നല്‍കുക. എപ്പോഴും കലുഷിതമായ കടലില്‍ കവരു പൂക്കല്‍ പതിവല്ല.
ഇത്തവണയും കുമ്പളങ്ങിയിൽ കവര് പൂത്തു.വേനൽക്കാലത്ത്, പ്രത്യേകിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കവര് പൂക്കുന്നത്. ചിലപ്പോൾ മേയ് മാസം വരെയും രാത്രികാലങ്ങളിൽ കവരിന്‍റെ മനോഹര കാഴ്ച കാണാം. ഉപ്പിന്‍റെ അംശം കൂടുതലായുള്ള പാടങ്ങളിലെ വെള്ളത്തിലാണ് കവര് കൂടുതയാലും കാണപ്പെടുന്നത്. കനത്ത ചൂടിൽ കായലിലെ വെള്ളിത്തിൽ ഉപ്പിന്‍റെ അംശം വർധിക്കുന്നതും ആണ് കവര് വരാനുള്ള കാരണം. അതേസമയം ഈ സീസൺ കഴിഞ്ഞാൽ പിന്നെ കവര് കാണാൻ അടുത്ത വർഷം വരെ കാത്തിരിക്കുകയും വേണം.നമുക്ക് കൗതുകം എന്നതിനപ്പുറം ജീവികളെ സംബന്ധിച്ചെടുത്തോളം ഇത് അവരുടെ പ്രതിരോധ മാർഗവും ഇണകളെ ആകർഷിക്കുവാനുള്ള വഴിയും ഒക്കെയാണ്
സീസണിൽ കവര് പൂക്കുന്നിടത്ത് എത്തിയാൽ ഇത് കാണാൻ സാധിക്കണമെന്നില്ല. കായലിലെ വെള്ളത്തിന് ഇളക്കം തട്ടിയാൽ മാത്രമേ ഈ നീലവെളിച്ചം മുന്നിലെത്തൂ. കായലിലെ വെള്ളത്തെ കൈവെള്ളയിൽ കോരിയെടുത്താലും ഈ നീലവെളിച്ചം കാണാം.കേരള തീരത്ത് ഇളം നീല നിറത്തുള്ള പ്രകാശമാണ് കവരുപൂക്കലിനെ തുടര്‍ന്ന് കാണാനായത്. പച്ചനിറത്തിലും ഓറഞ്ച് നിറത്തിലും എല്ലാം കവര് പൂക്കാറുണ്ട്.
Photo and video : Joemer CS