Weather updates 24/02/24 :ചൂട്: എറണാകുളത്ത് കൺട്രോൾ റൂം തുറന്നു; ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത
ചൂട് കൂടിയ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു.പൊതുജനങ്ങൾക്ക് സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പറില്‍ ബന്ധപ്പെടാം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ
കഴിഞ്ഞ ദിവസം 36.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
ഉയർന്ന താപനില മുന്നറിയിപ്പ്
ഇന്നും നാളെയും കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത
കനത്ത ചൂടിനൊപ്പം ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ ആണ് 24,25 തീയതികളിൽ മഴ ലഭിക്കുക.
Can you be more specific about the content of your enticle? After reading it, I still have some doubts. Hope you can help me.