അഫ്ഗാനിസ്ഥാനിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലും പ്രകമ്പനം
അഫ്ഗാനിസ്ഥാനിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 11.26 ന് റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഭൂകമ്പവുമായി ബന്ധപ്പെട്ട് ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
നേരത്തെ ഓഗസ്റ്റ് 16 ന്, വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.
NCS അനുസരിച്ച്, 6:35 pm (IST) നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം 130 കിലോമീറ്റർ താഴ്ചയിലുമായിരുന്നു.
അതേസമയം ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി എൻ സി ആറിലും അനുഭവപ്പെട്ടു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page
Very well presented. Every quote was awesome and thanks for sharing the content. Keep sharing and keep motivating others.