മലയാളി കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ റോക്‌സി മാത്യു കോള്‍ ഉള്‍പ്പെടെ 32 പേര്‍ക്ക് രാഷ്ട്രീയ വിഗ്യാന്‍ പുരസ്‌കാരം

മലയാളി കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ റോക്‌സി മാത്യു കോള്‍ ഉള്‍പ്പെടെ 32 പേര്‍ക്ക് രാഷ്ട്രീയ വിഗ്യാന്‍ പുരസ്‌കാരം

മലയാളി കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ റോക്‌സി മാത്യു കോളിനും ചന്ദ്രയാന്‍-3 ന്റെ ശാസ്ത്രജ്ഞന്‍ ഗോവിന്ദരാജന്‍ പദ്മനാഭനും ഉള്‍പ്പെടെ 32 പേര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വിഗ്യാന്‍ പുരസ്‌കാരം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിക്കല്‍ സയന്‍സ്, ഗതിതശാസ്ത്രം, കംപ്യൂട്ടര്‍ സയന്‍സ്, ഭൗമശാസത്രം, വൈദ്യശാസ്ത്രം, എന്‍ജിനീയറിങ് സയന്‍സ്, അഗ്രികള്‍ച്ചറല്‍ സയന്‍സ്, പരിസ്ഥിതി ശാസ്ത്രം, ടെക്‌നോളജി ആന്റ് ഇന്നൊവേഷന്‍, ആണവ ഊര്‍ജം, ബഹിരാകാശ ശാസ്ത്രവും സാങ്കേതികവും തുടങ്ങിയ 13 ശാസ്ത്ര മേഖലയിലുള്ളവരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിച്ചത്.

പുരസ്‌കാര ജേതാക്കള്‍ക്ക് പിന്നീട് പുരസ്‌കാരം ഔദ്യോഗിക ചടങ്ങില്‍ കൈമാറും. ഭൗമശാസ്ത്ര മേഖലയിലാണ് കോട്ടയം ഭരണങ്ങാനം സ്വദേശി റോക്‌സി മാത്യു കോളിന് പുരസ്‌കാരം ലഭിച്ചത്. പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മീറ്റിയോറോളജിയിലെ (IITM-Indian Institute of Tropical Meteorology) കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് റോക്‌സി.

ജപ്പാനിലെ ഹോക്കിയാഡോ സര്‍വകലാശാലയില്‍നിന്നു സമുദ്ര കാലാവസ്ഥാപഠനത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് റോക്‌സി. ഇന്തോ- പസഫിക് മേഖലയിലെ കാലാവസ്ഥാപ്രവചനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ യുവ ശാസ്ത്രജ്ഞനാണ്. ഇന്ത്യന്‍ സമുദ്രമേഖലയ്ക്കായി പ്രഥമ കാലാവസ്ഥാ മോഡല്‍ വികസിപ്പിച്ചു. ഇപ്പോള്‍ കാലാവസ്ഥാമാറ്റവും മണ്‍സൂണും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. ലോകത്തിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രജ്ഞരില്‍ ഒരാളായി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്.

ബയോളജിക്കല്‍ സയന്‍സിലാണ് പ്രൊഫ. ഗോവിന്ദരാജന്‍ പദ്മനാഭന് പുരസ്‌കാരം ലഭിച്ചത്. താഴെ പറയുന്നവരാണ് പുരസ്‌കാര ജേതാക്കള്‍.

Prof. Govindarajan Padmanabhan: Biological Sciences
Dr. Anandharamakrishnan C: Agricultural Science
Dr. Avesh Kumar Tyagi: Atomic Energy
Prof. Umesh Varshney: Biological Sciences
Prof. Jayant Bhalchandra Udgaonkar: Biological Scences
Prof. Syed Wajih Ahmad Naqvi: Earth Science
Prof. Bhim Singh: Engineering Sciences
Prof. Adimurthi Adi: Mathematics and Computer Science
Prof. Rahul Mukherjee: Mathematics and Computer Science
Prof. Rahul Mukherjee: Mathematics and Computer Science
Prof. Dr Sanjay Behari: Medicine
Prof. Lakshmanan Muthusamy: Physics
Prof. Naba Kumar Mondal: Physics
Dr. Annapurni Subramaniam: Space Science and Technology
Prof. Rohit Srivastava: Technology and innovation
Dr. Krishna Murthy: SL Agricultural Science
Dr. Swarup Kumar Parida: Agricultural Science

Prof. Radhakrishnan Mahalakshmi: Biological Sciences
Prof. Aravind Penmatsa: Biological Sciences
Prof. Vivek Polshettiwar: Chemistry
Prof. Vishal Rai: Chemistry
Dr. Roxy Mathew Koll: Earth Science
Dr. Abhilash: Engineering Sciences
Dr. Radha Krishna Ganti: Engineering Sciences
Dr. Purabi Sakia: Environmental Science
Dr. Bappi Paul: Environmental Science

Prof. Mahesh Ramesh Kakde: Mathematics and Computer Science
Prof. Jitendra Kumar Sahu: Medicine
Dr. Pragya Dhruv Yadav: Medicine
Prof. Urbasi Sinha: Physics
Dr. Digendranath Swain: Space Science and Technology
Dr. Prashant Kumar Space: Science and Technology
Prof. Prabhu Rajagopal: Technology and Innovation

metbeat news

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment