സുഡാനിൽ അണക്കെട്ട് തകർന്ന് 30 പേർ മരിച്ചു, 20 ഗ്രാമങ്ങൾ നശിച്ചു

സുഡാനിൽ അണക്കെട്ട് തകർന്ന് 30 പേർ മരിച്ചു, 20 ഗ്രാമങ്ങൾ നശിച്ചു


സുഡാനിൽ അണക്കെട്ട് തകർന്ന് 30 മരണം. ഇരുപതോളം ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായി. കിഴക്കൻ സുഡാനിലാണ് കൂടുതൽ പേർ മരണപ്പെട്ടത് എന്ന് ഐക്യരാഷ്ട്രസഭ. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അർബാത്ത് അണക്കെട്ടാണ് കനത്ത മഴയിൽ പൊട്ടി വെള്ളപ്പൊക്കത്തിന് കാരണമായത്.

50,000 ത്തോളം ആളുകളുടെ വീടുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചിട്ടുണ്ട്, പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് ഐക്യരാഷ്ട്രസഭ പറഞ്ഞു, കിഴക്കൻ ഭാഗത്തെ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. അണക്കെട്ടിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ മാത്രമാണ് ഇതുവരെ വിലയിരുത്താനായതെന്ന് അധികാരികൾ .

രാജ്യത്തിൻ്റെ പ്രധാന തുറമുഖവും വിമാനത്താവളവും ഉള്ള ഒരു സ്ഥലമായിരുന്നു ഇത്. സുഡാനിലെ പ്രധാന ജലസ്രോതസ്സായിരുന്നു ഈ അണക്കെട്ട്.

“വരും ദിവസങ്ങളിൽ നഗരം ദാഹത്തിൻ്റെ ഭീഷണിയിലാണ്,” സുഡാനീസ് എൻവയോൺമെൻ്റലിസ്റ്റ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

പതിവിലും നേരത്തെ പെയ്ത കനത്ത മഴയിൽ അണക്കെട്ട് തകരാൻ തുടങ്ങിയതായും ചെളി കെട്ടിക്കിടക്കുന്നതായും അധികൃതർ പറഞ്ഞു.

2023 ഏപ്രിലിൽ സുഡാനീസ് സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സുഡാനിലെ അണക്കെട്ടുകളും റോഡുകളും പാലങ്ങളും തകരാറിലായിരുന്നു.

ചില ആളുകൾ വെള്ളം കയറിയപ്പോൾ വീടുകളിൽ നിന്ന് മാറിയിരുന്നുതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം തിങ്കളാഴ്ച, രാജ്യത്തുടനീളമുള്ള വെള്ളപ്പൊക്കത്തിൽ 132 പേർ മരിച്ചു. രണ്ടാഴ്ച മുമ്പ് 68 മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷത്തെ മഴക്കെടുതിയിൽ കുറഞ്ഞത് 1,18,000 പേരെ മാറ്റിപ്പാർപ്പിച്ചതായി യുഎൻ ഏജൻസികൾ പറയുന്നു.

മുമ്പ് അട്ടിമറി നടത്തി അധികാരം പങ്കിട്ട ആർഎസ്എഫും സൈന്യവും തമ്മിലുള്ള മത്സരം തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയതോടെയാണ് സുഡാനിൽ സംഘർഷം ആരംഭിച്ചത്.

സിവിലിയൻ ഭരണത്തിലേക്കുള്ള പരിവർത്തനത്തിനുള്ള പദ്ധതി അന്താരാഷ്ട്ര സമൂഹം പ്രോത്സാഹിപ്പിച്ചതിനാൽ ഇരുപക്ഷവും തങ്ങളുടെ ശക്തിയും വിപുലമായ സാമ്പത്തിക താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ശ്രമിച്ചു.

സൗദിയുടെയും യുഎസിൻ്റെയും നേതൃത്വത്തിൽ ജിദ്ദയിൽ നടന്ന ചർച്ചകൾ ഉൾപ്പെടെയുള്ള വെടിനിർത്തലിന് വേണ്ടിയുള്ള ഓവർലാപ്പിംഗ് ശ്രമങ്ങൾ പോരാട്ടത്തിന് അയവ് വരുത്തിയിട്ടില്ല, 50 ദശലക്ഷം ജനസംഖ്യയിൽ പകുതി പേർക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment