വയനാട് പുനരധിവാസത്തിന് ദുരന്ത പ്രതികരണ ഫണ്ടിലേക്ക് 291.20 കോടി നല്‍കിയെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
വയനാട് മുണ്ടക്കൈയില്‍ പുനരധിവാസത്തിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതം കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരനന്ത പ്രതികരണ ഫണ്ടില്‍ 782.99 കോടി രൂപയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറഞ്ഞു.
ഇതില്‍ 291.20 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതാണ്. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനോടും അമിക്കസ്‌ക്യൂറിയോടും വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.
പുനരധിവാസത്തിനായി കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള ഫണ്ട് വിഹിതം കേരളത്തിന് പിന്നീട് നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുനരധിവാസത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ വിഹിതം മാത്രം മതിയാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. ബാങ്ക് ലോണുകള്‍ സംബന്ധിച്ച തീരുമാനം എന്താണെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. ചര്‍ച്ച ചെയ്ത് വിശദീകരണം അറിയാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.
വയനാട് പുനരധിവാസത്തിന് പ്രത്യേക ധനസഹായം നല്‍കാത്തത് സംബന്ധിച്ച് കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം ദുരന്ത നിവാരണ അതോറിറ്റിക്ക് കേന്ദ്ര ഫണ്ട് നല്‍കിയ കാര്യം അറിയിച്ചത്.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സുന്ദരേശനാണ് ഹാജരായത്. മുണ്ടക്കൈ ദുരന്തത്തിന് ശേഷം രണ്ട് ഘഡുക്കളായാണ് കേരള സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലേക്ക് 291.20 കോടി നല്‍കിയതെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
ജൂലൈ 31 നും ഒക്ടോബര്‍ 1 നുമാണ് പണം നല്‍കിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കൈയില്‍ 394.99 കോടി ശേഷിപ്പുണ്ടെന്ന് കേരള പ്രിന്‍സിപ്പല്‍ അക്കൗണ്ട് ജനറല്‍ (എആന്‍ഡ് ഇ) അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 782.99 കോടിയുടെ കണക്കില്‍ 291.20 കോടി കേന്ദ്ര വിഹിതവും 96.80 കോടി സംസ്ഥാന വിഹിതവും 394.99 കോടി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശേഷിപ്പ് തുകയുമാണ്.
വയനാടിനു വേണ്ടി 214.68 കോടി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് അനുവദിക്കണമെന്ന് സംസ്ഥാന സക്കാര്‍ കത്തു നല്‍കിയിട്ടുമുണ്ട്. കേസ് വാദം കേള്‍ക്കലിനായി ഒക്ടോബര്‍ 25 ലേക്ക് മാറ്റി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page