മിന്നൽ പ്രളയത്തിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ധരാലിയി ഒരു കുടുംബത്തിൽ നിന്ന് 26 പേരെ കാണാതായതായി ബന്ധുക്കൾ. ദുരന്തത്തെക്കുറിച്ച് സർക്കാർ യാതൊരു വിവരവും നൽകുന്നില്ലെന്ന് ധരാലി സ്വദേശികളായ ബീർ സിംഗും ഭാര്യ കാളി ദേവിയും ആരോപിക്കുന്നു. ദുരന്തസമയത്ത് ഇവർ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. കുട്ടികൾ ഫോണിൽ വിളിച്ച് വലിയ ദുരന്തം നടക്കുന്നുവെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. കാണാതായവരുടെ വിവരങ്ങൾ സർക്കാരിന് കൈമാറിയെങ്കിലും പ്രതികരണമില്ലെന്നും ഇവർ പറയുന്നു.
ഉത്തരകാശിയിൽ ഒന്നിലധികം മേഘവിസ്ഫോടനങ്ങൾ ഉണ്ടായതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുരന്തത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നു. ദുരന്തത്തിന് സാക്ഷ്യം വഹിച്ചവർ പങ്കുവെച്ച് അനുഭവങ്ങൾ ഇങ്ങനെ, കൊടുങ്കാറ്റും ഇടിമിന്നലും മൂലം മലവെള്ളപ്പാച്ചിൽ അപ്രതീക്ഷിതമായി എത്തിയെന്നും, പ്രദേശം ഒറ്റപ്പെട്ടുപോയെന്നും അവർ പറഞ്ഞു. കരസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടന്നത്. “ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുമെന്ന് കരുതിയില്ല,” രക്ഷപ്പെട്ട രാം തിരത്തും ബബിതയും പറഞ്ഞു.
Tag: Uncover the harrowing tale of 26 family members missing after a lightning flood. Stay informed on the latest updates and community support initiatives.