വീണ്ടു വിസ്മയം തീര്‍ത്ത് യു.എ.ഇ
ദുബൈ: ആധുനിക സാങ്കേതികത്വവും വികസനവും കൊണ്ട് വീണ്ടും വിസ്മയം തീര്‍ക്കാനൊരുങ്ങിയിരിക്കയാണ് യു.എ.ഇ. പറക്കും ടാക്‌സികള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് രാജ്യം ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
രാജ്യ തലസ്ഥാനമായ അബൂദബി നഗരത്തിലെ മൂന്നിടങ്ങളില്‍ ടാക്‌സികള്‍ക്കു വേണ്ട വെട്രിപോര്‍ട്ടുകളുടെ നിര്‍മാണമാണ് ആരംഭിക്കുന്നത്. ചെറു പറക്കും വാഹനങ്ങള്‍ക്ക് ലാന്റിങ്ങിനും ടെയ്ക്ക് ഓഫിനും ഉപയോഗിക്കാനാവുന്നതാണ് വെട്രിപോര്‍ട്ടുകള്‍.അല്‍ ബതീന്‍, യാസ് ഐലന്‍ഡ്, ഖലീഫ പോര്‍ട്ട് എന്നിവിടങ്ങളിലാണ് വെട്രിപോര്‍ട്ടുകള്‍ നിര്‍മിക്കുന്നത്.
വികസനത്തിന്റെ പറുദീസയായ ദുബൈയിലും വെട്രിപോര്‍ട്ടുകളുടെ നിര്‍മാണം നടന്നുവരികയാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും ഡൗണ്‍ ടൗണ്‍, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളിലാണ് മറ്റു സ്റ്റേഷനുകള്‍ വരുന്നത്. രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ എയര്‍ടാക്‌സികള്‍ പറന്നു തുടങ്ങുമെന്നാണ് കരുതുന്നത്.
കുത്തനെ പറക്കാനും ഇറങ്ങാനും കഴിയുന്ന ആകാശ വാഹനമാണ് എയര്‍ടാക്‌സി.അബൂദബി ആസ്ഥാനമായ എല്‍.ഒ.ഡി.ഡി കമ്പനിയും സ്‌കൈപോര്‍ട്ട്സ് ഇന്‍ഫ്രാസ്ട്രക്ചറുമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിട്ടത്.