ഗുജറാത്തിൽ ഇടിമിന്നലേറ്റ് 20 പേർക്ക് ദാരുണാന്ത്യം
ഗുജറാത്തിൽ കാലവർഷക്കെടുതിയിൽ ഇടിമിന്നലേറ്റ് 20 പേർ മരിച്ചു. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ റിപ്പോർട്ടുകൾ (എസ്ഇഒസി) പ്രകാരം ഗുജറാത്തിലെ വിവിധ ജില്ലകളിൽ നിന്ന് 20 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച ദാഹോദിൽ നിന്നുള്ള നാല് പേർ, ബറൂച്ചിൽ മൂന്ന് പേർ, താപിയിൽ രണ്ട് പേർ, അഹമ്മദാബാദ്, അമ്രേലി, ബനസ്കന്ത, ബോട്ടാഡ്, ഖേദ, മെഹ്സാന, പഞ്ച്മഹൽ, സബർകാന്ത, സൂറത്ത്, സുരേന്ദ്രനഗർ, ദ്വാരക എന്നിവിടങ്ങളിൽ ഒരാൾ വീതം എന്നിങ്ങനെയാണ് എസ്ഇഒസി ഉദ്യോഗസ്ഥർ പുറത്തിവിട്ട ജില്ല തിരിച്ചുള്ള കണക്കുകൾ.
സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ദുഃഖം രേഖപ്പെടുത്തി. അതേസമയം കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഗുജറാത്തിൽ ഇന്ന് മഴയിൽ കുറവുണ്ടാവും.