ബീഹാറിൽ ഇടിമിന്നലേറ്റ് 19 മരണം
ബീഹാറിൽ ഇടിമിന്നലേറ്റ് 19 മരണം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഇടിമിന്നലിൽ 19 മരണത്തിനൊപ്പം ഏഴ് പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. വയലിൽ പണിയെടുക്കുന്നതിനിടയാണ് കൂടുതൽ പേർക്കും ഇടിമിന്നലേറ്റത്. സംസ്ഥാനത്ത് നിലവിൽ യെല്ലോ അലർട്ട് ആണ്.
ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 മരണം ഉണ്ടായത് . സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി വിശദമാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.