യുഎഇയിൽ ഈ വർഷം ഇതുവരെ 185 ക്ലൗഡ് സീഡിങ് നടത്തി

യുഎഇയിൽ ഈ വർഷം ഇതുവരെ 185 ക്ലൗഡ് സീഡിങ് നടത്തി

രാജ്യത്ത് മഴയ്ക്കായി ഈ വർഷം ഇതുവരെ 185 ക്ലൗഡ് സീഡിങ് നടത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. ജൂലൈയിൽ മാത്രം 39 തവണ ക്ലൗഡ് സീഡിങ് നടത്തിയെന്നും NCM. ക്ലൗഡ് സീഡിങ് നടത്തിയത് 10 മുതൽ 25 ശതമാനം വരെ മഴയുടെ അളവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ ശേഷിയുള്ള ഹൈഗ്രോസ്കോപ്പിക് കണികകൾ, വൈദ്യുതി തരംഗം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള വസ്തുക്കൾ എന്നിവ അടങ്ങുന്ന ഏറ്റവും ആധുനിക സാങ്കേതിക വിദ്യയാണ് ഈ പദ്ധതി നടപ്പാക്കുന്നതിനായി ഉപയോഗിച്ചത്.

അൽഐൻ മേഖലയിലാണ് ഇത്തവണ കൂടുതൽ മഴ മേഘങ്ങൾ ഉണ്ടായത്. വാർഷിക മഴ ഏറ്റവും കൂടുതൽ പെയ്തതും അൽഐനിൽ ആണ്. എന്നാൽ, ഇനിയുള്ള ദിവസങ്ങളിൽ പെയ്യാൻ ശേഷിയുള്ള മേഘങ്ങളുടെ എണ്ണം കുറയുമെന്നും വെള്ളിയാഴ്ചയ്ക്ക് ശേഷം മഴയ്ക്കു സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജനുവരി മുതൽ ജൂലൈ വരെ 166 തവണയാണ് ക്ലൗഡ് സീഡിങ്ങിനുള്ള വിമാനം പറന്നുയർന്നിട്ടുള്ളത്.

മഴമേഘങ്ങൾ സൃഷ്ടിക്കാൻ ഓരോ തവണ വിമാനം പറക്കുന്നതിനും 29,000 ദിർഹമാണ് സർക്കാരിനു ചെലവാകുക. ഓരോ വർഷവും 900 മണിക്കൂറാണ് ക്ലൗഡ് സീഡിങ് ദൗത്യത്തിനായി രാജ്യം മാറ്റിവച്ചിരിക്കുന്നത്. ഇതിനായി 4 വിമാനങ്ങളും പ്രത്യേക പരിശീലനം നേടിയ 12 പൈലറ്റുമാരുമുണ്ട്. കാലാവസ്ഥ നിരീക്ഷിക്കാൻ റഡാർ സംവിധാനവും ഉണ്ട്.

രാജ്യാതിർത്തിക്കുള്ളിൽ ക്ലൗഡ് സിഡിങ് പൂർത്തിയാക്കാൻ 3 മണിക്കൂറാണ് ആവശ്യമുള്ളത്.

രാജ്യാതിർത്തിക്കുള്ളിൽ ക്ലൗഡ് സിഡിങ് പൂർത്തിയാക്കാൻ 3 മണിക്കു‌റും വേണം. പറക്കും മുൻപ് തന്നെ സീഡിങ് ചെയ്യേണ്ട മേഘങ്ങൾ തീരുമാനിച്ചിട്ടുണ്ടാകും. വൃത്താകൃതിയിലാണ് വിമാനം പറക്കുക. മേഘങ്ങൾക്ക് ഇടയിലൂടെ പറക്കുമ്പോൾ മേഘങ്ങളെ ഘനീഭവിപ്പിക്കാനുള്ള ലവണങ്ങൾ പുറത്തേക്ക് വിടും.

മഴയുടെ അളവ്
മഴമേഘോൽപാദനത്തിലൂടെ മാത്രം 16.8 മുതൽ 83.8 കോടി ക്യുബിക്ക് മീറ്റർ വരെ മഴ ഒരു വർഷം പെയ്യിക്കുന്നെന്നാണ് കണക്ക്. ഇതിൽ നിന്ന് ഉപയോഗ യോഗ്യമായ 8.4 മുതൽ 41.9 കോടി ക്യുബിക് മീറ്റർ വെള്ളം ഉൽപാദിപ്പിക്കുന്നു. യുഎഇയുടെ വാർഷിക മഴ 670 കോടി ക്യുബിക് മീറ്ററാണ്. ഇതിൽ പ്രധാന പങ്കും ക്ലൗഡ് സീഡിങ്ങിലൂടെ ലഭിക്കുന്നതാണ്.

എന്താണ് ക്ലൗഡ് സീഡിങ്?

മേഘങ്ങളിലെ ജലത്തുള്ളികൾ മഴയായി പെയ്യാൻ സഹായിക്കുന്ന ഒരു സാങ്കേതികതയാണ് ക്ലൗഡ് സീഡിങ്. ഉപ്പ് പരലുകളോ നാനോ വസ്തുക്കളോ പോലുള്ള പ്രത്യേക കണികകൾ മേഘങ്ങളിലേക്ക് ചേർത്ത് ജലനീരാവി ഘനീഭവിപ്പിക്കുന്നു. ഇത് തുള്ളികളെ വലുതും ഭാരമുള്ളതുമാക്കി മാറ്റി മഴയായി നിലത്തേക്ക് പതിക്കാൻ പ്രേരിപ്പിക്കുന്നു.

ക്ലൗഡ് സീഡിങ് എങ്ങനെ പ്രവർത്തിക്കുന്നു?

റഡാറുകൾ, ഉപഗ്രഹങ്ങൾ, ലൈവ് ക്യാമറകൾ, ഗ്രൗണ്ട് സ്റ്റേഷനുകൾ എന്നിവ ഉപയോഗിച്ച് ആകാശം നിരന്തരം നിരീക്ഷിക്കുന്നു.
മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തിയാൽ, പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ച് ഹൈഗ്രോസ്കോപ്പിക് ജ്വാലകൾ മേഘങ്ങളിലേക്ക് വിടുന്നു.
ഈ ജ്വാലകളിൽ ഉപ്പ്, മഗ്നീഷ്യം, സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു.

metbeat news

Tag: 185 cloud seedings have been conducted in the UAE so far this year

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.