ഇടുക്കിയിൽ ജലനിരപ് കഴിഞ്ഞ വർഷത്തേതിനേക്കാൾ സമാനം; ഒരു ദിവസം കൊണ്ട് കൂടിയത് അര ലക്ഷം യൂനിറ്റ്
തുടക്കം മന്ദഗതിയിൽ ആയിരുന്നെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേതിൻ്റെ സമാന നിരക്കിലെത്തി. കഴിഞ്ഞ ദിവസം 54.79% ആയി ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 55.02 % ആയിരുന്നു ജലനിരപ്പ്. 2023 സെപ്റ്റംബറിൽ 31.9% ആയിരുന്നു ജലനിരപ്പ്. എന്നാൽ തൊട്ടു മുൻപത്തെ വർഷം (2022 സെപ്റ്റംബർ) ജലനിരപ്പ് 66.26 % ആയിരുന്നു. 2022- 2023 ൽ ജലനിരപ്പ് ഫെബ്രുവരി ആകുമ്പോഴേക്കും കുറഞ്ഞു വരികയായിരുന്നു.
എന്നാൽ 2023- 2024 ൽ ജലനിരപ്പ് പതിയെ കൂടി വരുന്നതായാണ് കാണുന്നത്. വേനൽ കടുക്കുന്നതും എൽനിനോ തുടരുന്നതുമായ സാഹചര്യത്തിൽ വൈദ്യുതി ഉല്പാദനത്തെ കാലാവസ്ഥ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. സജീവമായി തുടരുന്നതിനാൽ വേനൽമഴ കുറയുമോ എന്നാണ് കെഎസ്ഇബി ആശങ്കപ്പെടുന്നത്. വേനൽ മഴ കുറഞ്ഞാൽ വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ടിവരും.
ചൂട് കൂടുന്നതോടെ വൈദ്യുതിയുടെ ഉപഭോഗത്തിലും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ജനങ്ങൾ വ്യാപകമായി രാത്രികാലങ്ങളിൽ എ.സി ഉപയോഗിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. കഴിഞ്ഞദിവസം ഒരു ദിവസം കൊണ്ട് 50 ലക്ഷം യൂണിറ്റിന്റെ വർദ്ധനവ് ഉണ്ടായി.
വേനൽ തുടങ്ങും മുമ്പ് ചൂട് കുതിച്ചുയർന്നതോടെ വൈദ്യുതി ഉപഭോഗവും കുതിച്ചു. ഒറ്റ ദിവസം കൊണ്ട് 50.06 ലക്ഷം യൂനിറ്റിന്റെ വർധനവാണ് സംസ്ഥാനത്തുണ്ടായത്. 24 മണിക്കൂറിനിടെ ഉപഭോഗത്തിൽ ഇത്രയധികം വർധനവുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമാണ്. വ്യാഴാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 90.11 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ബുധനാഴ്ച ഇത് 85.10 ദശലക്ഷം യൂനിറ്റായിരുന്നു.
ഫെബ്രുവരിയിലെ ചരിത്രത്തിലെ ഉയർന്ന വൈദ്യുതി ഉപഭോഗമാ ണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു അടക്കമുള്ള പരീക്ഷകൾ തുടങ്ങുന്നതോടെ ഉപഭോഗം ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഈനില തുടർ ന്നാൽ മാർച്ച് – ഏപ്രിൽ മാസ ങ്ങളിൽ പ്രതിദിന വൈദ്യുതി ഉപഭോഗം 110 ദശലക്ഷം യൂനിറ്റിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.
ഉപഭോഗം കൂടിയ പീക്ക് സമയങ്ങളിലും ഓഫ് പീക്ക് സമയങ്ങളിലും നിലവിൽ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നുണ്ട്. ശരാശരി 70 ദശലക്ഷം യൂനിറ്റാണ് പ്രതിദിനം കേന്ദ്രപൂളിൽ നിന്നും ദീർഘകാല കരാർ പ്രകാരവും സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇന്നലെ 74.84 ദശലക്ഷം യൂനിറ്റ് പുറത്തു നിന്നും എത്തിച്ചപ്പോൾ 15.26 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉത്പാദനം നടത്തി.
2023 ഏപ്രിൽ 19ലെ 102.99 ദശലക്ഷം യൂനിറ്റാണ് റെക്കോഡ് പ്രതിദിന ഉപഭോഗം. കാലവർഷത്തിനായി 107 ദിവസം കൂടി ശേഷിക്കെ സം സ്ഥാനത്ത് ചൂട് പലയിടത്തും 40 ഡിഗ്രി കടന്നു. കുറച്ചു ദിവസങ്ങൾ കൂടി ചൂട് തുടരാനാണ് സാധ്യതയെന്ന് പറഞ്ഞു എന്നാൽ ഇതിനു പിന്നാലെ സംസ്ഥാനത്ത് ചൂടിൽ അല്പം ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. കാറ്റിന്റെ പാറ്റേണിൽ ഉണ്ടാകുന്ന വ്യതിയാനം ആണ് ചൂട് കുറയുക.
വിദ്യാഭ്യാസ കരിയർ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
Your point of view caught my eye and was very interesting. Thanks. I have a question for you. https://accounts.binance.com/sk/register?ref=OMM3XK51