മാറാപി അഗ്നിപർവ്വത സ്ഫോടനത്തിൽ 11 മരണം ; 12 പേരെ കാണാതായി
ഇന്തൊനീഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിലെ മറാപി അഗ്നിപർവത സ്ഫോടനത്തിൽ 11 പർവതാരോഹകർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. 12 പേരെ കാണാതായി. 2891 മീറ്റർ ഉയരമുള്ള മറാത്തി അഗ്നിപർവ്വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. പർവ്വതത്തിന്റെ സമീപപ്രദേശങ്ങളിൽ 75 ഓളം പേർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സുമാത്ര ദ്വീപിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ് മറാപി. 24 ലക്ഷത്തോളം പേരുള്ള ഇന്തൊനീഷ്യയിലെ യോഗ്യകർത്ത എന്ന പുരാതന നഗരത്തിനു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ജാവ ദ്വീപിലെ പ്രാചീന ഹിന്ദുക്ഷേത്രമായ പ്രമ്പനൻ, ബുദ്ധ ക്ഷേത്രമായ ബോറോബൊദൂർ തുടങ്ങിയ പൗരാണിക കേന്ദ്രങ്ങളുടെ സമീപമാണ് ഈ പർവതം സ്ഥിതിചെയ്യുന്നത്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ മൂന്നു കിലോമീറ്റർ ഓളം ഉയരത്തിൽ തീയും പുകയും ഉയർന്നുപൊങ്ങി.
1970 ൽ ഉണ്ടായ മാറാപി അഗ്നിപർവ്വത സ്ഫോടനത്തിൽ 60 പേർ മരിച്ചിരുന്നു.
127 ഓളം സജീവ അഗ്നിപർവ്വതങ്ങൾ ഉള്ള രാജ്യമാണ് ഇൻഡോനേഷ്യ അതിനാൽ തന്നെ അഗ്നിപർവ്വത സ്ഫോടനം ഇൻഡോനേഷ്യയിൽ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്.
10000 വർഷങ്ങളായി സജീവമായ മറാപി അഗ്നിപർവ്വതം കൃത്യമായ ഇടവേളകളിൽ ഇടയ്ക്കിടെ പൊട്ടിത്തെറിക്കാറുണ്ട്.സംസ്കൃത വാക്കായ മേരുവും ജാവ ഭാഷയിൽ തീ എന്നർഥം വരുന്ന അപിയും ചേർന്നാണു മറാപി എന്ന പേരുണ്ടായത്. തീതുപ്പുന്ന പർവതം’ എന്നാണ് ഇതിന്റെ അർഥം.