ചൈനയില്‍ മഞ്ഞുമലയിടിഞ്ഞ് 1000 സഞ്ചാരികള്‍ കുടുങ്ങി
ബെയ്ജിങ് : വടക്കുപടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയില്‍ മഞ്ഞുമലയിടിഞ്ഞ് ആയിരത്തിലേറെ സഞ്ചാരികള്‍ കുടുങ്ങി. ചൈനയിലെ പ്രാന്തപ്രദേശത്തെ അവധിക്കാല ഗ്രാമത്തിലാണ് സംഭവം. ഹെമു ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കസാഖിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പോകുന്ന റോഡാണിത്. റഷ്യ, മംഗോളിയ എന്നിവിടങ്ങളിലേക്കും പോകാന്‍ ഈ റോഡാണ് ഉപയോഗിക്കുന്നത്.
ഈ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയും പത്തു ദിവസത്തോളമായി തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയാണ് ഇവിടെ ഹൈവേയിലേക്ക് മഞ്ഞുമലയിടിഞ്ഞു വീഴാന്‍ ഇടയാക്കിയത്. കനാസ് സെനിക് ഏരിയയിലെ ആള്‍ടേ പര്‍വതത്തിന്റെ ഭാഗമായ മഞ്ഞുമലയാണ് ഇടിഞ്ഞത്. ചില സഞ്ചാരികളെ ഹെലികോപ്ടര്‍ വഴി രക്ഷപ്പെടുത്തിയെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Authorities in China were scaling up rescue and relief efforts after avalanches which hit China’s northwestern Xinjiang region. Around 1,000 tourists remain stranded https://t.co/a27Ugwsr9s pic.twitter.com/pNfY1nToDu— Reuters (@Reuters) January 16, 2024
ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ച ഏഴു മീറ്റര്‍ വരെ ഉയര്‍ന്നു. ഇതിനാല്‍ മഞ്ഞുനീക്കം ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് സി.സി.ടി.വി പറഞ്ഞു. മഞ്ഞുനീക്കുന്ന യന്ത്രങ്ങളുടെ പരിധിയേക്കാള്‍ കൂടുതലാണ് ഇവിടെ മഞ്ഞുവീഴ്ച. 50 കി.മി ദൂരത്തിലുള്ള റോഡിലെ മഞ്ഞുവീഴ്ച ഒരാഴ്ച മുന്‍പ് നീക്കിയിരുന്നു. ഈ റോഡെല്ലാം വീണ്ടും മഞ്ഞില്‍ മൂടിപ്പോയിരിക്കുകയാണ്.
മഞ്ഞില്‍ പാറകളും മരങ്ങളുടെയും മറ്റു അവശിഷ്ടങ്ങളും ഉള്ളതിനാല്‍ നീക്കം ചെയ്യല്‍ പ്രവൃത്തിയും ശ്രമകരമാണ്. പര്‍വതമേഖലയായതിനാല്‍ കാലാവസ്ഥാ മാറ്റം പെട്ടെന്നാണ് ഉണ്ടാകുക. ഹെമു ഗ്രാമത്തിലേക്ക് ഭക്ഷണവും ഇന്ധനവും മറ്റും എത്തിക്കാന്‍ ഒരു സൈനിക ഹെലികോപ്ടര്‍ നിയോഗിച്ചിട്ടുണ്ടെന്ന് ചൈനീസ് ഔദ്യോഗിക ടി.വി ചാനലായ സി.സി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
The snow-blocked section of a road linking Hemu Village in the well-known Kanas scenic area in northwest China’s Xinjiang Uygur Autonomous Region was cleared on Jan. 16 after avalanches hit the area days ago.https://t.co/QBvoqQhkX0 pic.twitter.com/jLVtnpxRuP— CCTV+ (@CCTV_Plus) January 16, 2024
53 പേര്‍ 31 സെറ്റ് യന്ത്രങ്ങളുടെ സഹായത്തോടെ രക്ഷാ, ദുരിതാശ്വാസ പ്രവൃത്തികള്‍ നടത്തുന്നുണ്ട്. നാലു കിലോമീറ്റര്‍ റോഡിലാണ് മഞ്ഞുമലയിടിഞ്ഞത്.