സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശ ചുഴിയിൽപ്പെട്ട് 1 മരണം, 30 പേർക്ക് പരിക്ക്
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനം ആകാശQചുഴിയിൽ പെട്ടതിനെ തുടർന്ന് ഒരു യാത്രക്കാരൻ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിംഗപ്പൂർ എയർലൈൻസാണ് മരണം സ്ഥിരീകരിച്ചത്.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച്ച സിംഗപ്പൂരിലേക്ക് പറന്നുയർന്ന എസ്‌ക്യു 321 എന്ന വിമാനം വഴിമധ്യേ ആകാശചുഴിയിൽ പെടുകയായിരുന്നു എന്ന് സിംഗപ്പൂർ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് (പ്രാദേശിക സമയം) ലാൻഡ് ചെയ്തു.
ബോയിംഗ് 777-300 ഇആർ വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുന്നു. മരണപ്പെട്ടയാളുടെ കുടുംബത്തിന് എയർലൈൻ അനുശോചനം അറിയിച്ചു. വിമാനത്തിലെ എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും, ആവശ്യമായ വൈദ്യസഹായം നൽകുന്നതിന് തായ്‌ലൻഡിലെ പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നു, കൂടാതെ ആവശ്യമായ കൂടുതൽ സഹായം നൽകാൻ ബാങ്കോക്കിലേക്ക് ഒരു ടീമിനെ അയയ്ക്കുന്നു. എയർലൈൻസ് അധികൃതർ പറഞ്ഞു.
യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം പരിക്കുകൾ സംഭവിക്കാറുള്ളതെന്നും കാലാവസ്ഥാ റഡാറിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായ ലഭിക്കാത്ത സാഹചര്യത്തിൽ പൈലറ്റിന് മുൻകൂർ മുന്നറിയിപ്പ് നൽകാൻ കഴിയാതെ വരുമെന്നും വിദഗ്ധർ പറഞ്ഞു.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS