12 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുപാളി കണ്ടെത്തി, ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള മഞ്ഞുപാളി
12 ലക്ഷം വര്‍ഷം പഴക്കമുള്ള ഐസ് കണ്ടെത്തി. ദക്ഷിണാര്‍ധ ഗോളത്തിലെ ധ്രുവ മേഖലയായ അന്റാര്‍ട്ടികയില്‍ ആണ് കണ്ടെത്തിയത്. മഞ്ഞു പാളി കണ്ടെത്തിയത് -35 ഡിഗ്രി താപനിലയില്‍ തുരന്നാണ്. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള മഞ്ഞുപാളിയാണ് ഇത്. വായു കുമിളകളുള്ള മഞ്ഞുപാളിക്ക് 2.8 കി.മി നീളമുണ്ട്. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള കാലത്തെ കാലാവസ്ഥാ പഠനത്തിന് ഇത് സഹായിക്കും. കണ്ടെത്തലിനു പിന്നില്‍ അന്താരാഷ്ട്ര പര്യവേക്ഷണ സംഘമാണ്.
സംഘം ഒരു മീറ്റര്‍ വലുപ്പമുള്ള മഞ്ഞു കഷ്ണം വെട്ടിയെടുത്ത് പഠന വിധേയമാക്കും. ഭൂമിയിലെ ആദ്യകാല കാലാവസ്ഥ പഠിക്കാൻ ആണിത്. 12 യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ 200 ദിവസത്തിലേറെ കാലം തുരന്നാണ് ഐസ് കണ്ടെത്തിയത്. അന്നത്തെ അന്തരീക്ഷ മിശ്രിതം എങ്ങനെയെന്ന് പഠിക്കാനാകുമെന്ന് യൂറോപ്യന്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കാര്‍ലോ ബാര്‍ബാന്റേ പറഞ്ഞു.