തീവ്രന്യൂനമർദ്ദം ചെന്നൈയ്ക്ക് അരികെ, തമിഴ്നാട്, കർണാടക, കേരളം മഴ’കനത്തു

തീവ്രന്യൂനമർദ്ദം ചെന്നൈയ്ക്ക് അരികെ, തമിഴ്നാട്, കർണാടക, കേരളം മഴ’കനത്തു

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദം (Depression ) ആയതോടെ തമിഴ്നാട്ടിലും കേരളത്തിലും കർണാടകയിലും കനത്ത മഴ സാധ്യത. ചെന്നൈ തീരത്തിന് സമീപമാണ് ഇപ്പോൾ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ഇത് ചെന്നൈയ്ക്ക് സമീപം കരയിൽ പ്രവേശിക്കും.

ഇന്നലെ വൈകിട്ട് മുതൽ കേരളത്തിലും ന്യൂനമർദ്ദത്തെ തുടർന്ന് മഴ ലഭിക്കാൻ തുടങ്ങി. കഴിഞ്ഞദിവസം തന്നെ ചെന്നൈയിലും തമിഴ്നാടിന്റെ കിഴക്കൻ തീരപ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടിരുന്നു. ഇതേ തുടർന്ന് പലയിടത്തും വെള്ളക്കെട്ടുകൾ ഉണ്ടായി. ബംഗളൂരുവിലും ഇന്നലെ മഴ ശക്തമായിരുന്നു. ബംഗളൂരു ബംഗ്ലൂരും നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ തുടരുന്നു.

ഇന്നും ചെന്നൈ, പുതുച്ചേരി, ബംഗളൂരു, മൈസൂരു തുടങ്ങിയ മേഖലകളിൽ മഴ ശക്തിപ്പെടുകയും പ്രാദേശിക വെള്ളക്കെട്ടുകൾ തുടരുകയും ചെയ്യും. കേന്ദ്ര കാലാവസ്ഥാ വകുപ്പും വിവിധ സംസ്ഥാനങ്ങളിൽ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ കേന്ദ്രത്തിൽ നിന്ന് ഭൂരിഭാഗം മേഘങ്ങളും കേരളത്തിനും തമിഴ്നാടിനും കർണാടകയും മുകളിലാണ് ഇപ്പോൾ സ്ഥിതിചെയ്യുന്നത്.

ഇതുമൂലം വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും. ഇന്ന് രാവിലെ മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ശക്തിപ്പെട്ടു തുടങ്ങി. ന്യൂനമർദ്ദം കരകയറുന്നതിനു മുൻപ് അല്പം ശക്തി കുറയാനാണ് സാധ്യതയെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത്. ഇപ്പോൾ തീവ്ര ന്യൂനമർദ്ദമായ സിസ്റ്റം ശക്തികുറഞ്ഞ ന്യൂനമർദ്ദം ആകും. കരകയറിയശേഷം വീണ്ടും ദുർബലപ്പെടും.

എങ്കിലും അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ മഴ തുടരാനാണ് സാധ്യത. കേരളതീരത്ത് ഇന്ന് രാത്രി വരെ കള്ളക്കടൽ പ്രതിഭാസം തുടരുമെന്ന് ദേശീയ സമുദ്ര നിരീക്ഷണ കേന്ദ്രം (Incois ) അറിയിച്ചു. കള്ളക്കടലിനെ തുടർന്ന് സംസ്ഥാനത്തെ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. കൊല്ലം, തിരുവനന്തപുരം തീരങ്ങളിൽ റെഡ് അലർട്ടും മറ്റു ജില്ലകളുടെ തീരങ്ങളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.

മഴ വെള്ളത്തില്‍ അടിതെറ്റി വീണ് ബൈക്ക് യാത്രക്കാരന്‍: വീഡിയോ വൈറൽ

ബെംഗളൂരു നഗരത്തില്‍ ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പല സ്ഥലങ്ങളിലും വെള്ളം കുത്തിയൊഴുകി വന്നതിനെ തുടര്‍ന്ന് ഗതാഗതം സതംഭിച്ചു പോയി. മഴ തീര്‍ത്ത ദുരിതത്തിന്‍റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് മുട്ടോളം വെള്ളം കയറി. ഇവിടെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വരെ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി.

പാണത്തൂർ റെയിൽവേ അണ്ടർപാസിലൂടെ പോവുകയായിരുന്ന ഒരു മോട്ടോര്‍ ബൈക്ക് യാത്രികന്‍, ശക്തമായി കുത്തിയൊഴുകിയെത്തിയ മഴവെള്ളത്തില്‍പ്പെട്ട് താഴെ വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വീഡിയോയില്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കിന്‍റെ ഭീകരത വ്യക്തമായി കാണാം. അപ്രതീക്ഷിതമായി, അതിശക്തമായി ഒഴുകിയെത്തിയ വെള്ളത്തില്‍ ബൈക്ക് യാത്രികന് ബാലന്‍സ് നഷ്ടപ്പെട്ട് താഴെ വീഴുന്നതാണ് വീഡിയോ. ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയങ്ങളിലൊന്നായ മന്യത ടെക് പാർക്കിന്‍റെ കോംമ്പൌണ്ട് മുഴുവനും വെള്ളത്തിനടിയിലായി. പുലർച്ചെ 3 മണി മുതൽ നിർത്താതെ പെയ്ത മഴയെ തുടർന്നാണ് പ്രദേശം വെള്ളത്തിൽ മുങ്ങിയത്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment