വെനസ്വല ഭൂചലനങ്ങളിൽ മരണം 200 കടന്നു, 1900 ന് ശേഷം ഇത്ര ശക്തമായ ഭൂചലനം ആദ്യം
La Guaira സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. നൂറു കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 7.5, 7.2 തീവ്രതകളിലുള്ള രണ്ടു ഭൂചലനങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 1900 മുതല്‍ വെനസ്വലയിലുണ്ടാകുന്ന

Add as a preferred
source on Google
source on Google
Jun 26, 2026 5:59 AM
വെനസ്വേലയിലെ ഭൂകമ്പം; മരണം 235 ആയി
വെനസ്വേലയെ പിടിച്ചുകുലുക്കിയ ശക്തമായ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 235 ആയി. 4,300-ലധികം പേർക്ക് പരുക്കേറ്റതായി ആരോഗ്യമന്ത്രി കാർലോസ് അൽവാരാഡോ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ആയിരക്കണക്കിന് പേരെ ഇനിയും കണ്ടെത്താനാകാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ആശങ്ക.
Jun 25, 2026 1:29 PM
സഹായ വാഗ്ദാനവുമായി ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങള്‍
ദുരന്തമുണ്ടായ വെനസ്വലയ്ക്കു സഹായം വാഗ്്ദാനം ചെയ്ത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ചൈനയും യു.എസും സഹായ വാഗ്ദാനവുമായി രംഗത്തുണ്ട്. ജര്‍മനി ആറു സൈനിക വിമാനങ്ങളും സ്വിറ്റസര്‍ലന്റ് 80 രക്ഷാസേനാംഗങ്ങളെയും എട്ടു സ്‌നിഫര്‍ നായകളെയും 18 ടണ്‍ ദുരിതാശ്വാസ വസ്തുക്കളും അയച്ചു. നെതര്‍ലാന്റ്‌സ് വെനസ്വലയില്‍ ദുരിതാശ്വാസ സഹായത്തിന് 20 ലക്ഷം യൂറോ നല്‍കും. സ്‌പെയിനും ഫ്രാന്‍സും രക്ഷാസേനയെ അയക്കും.

Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.