Kerala Weather 14/11/25 : കന്യാകുമാരി കടലിൽ അന്തരീക്ഷച്ചുഴി, കേരളത്തിൽ മഴ സാധ്യത
കേരളത്തോട് ചേർന്ന് കന്യാകുമാരി കടലിൽ അന്തരീക്ഷ ചുഴി ( upper air circulation UAC) രൂപപ്പെട്ടു. ഇതേ തുടർന്ന് കേരളത്തിൽ എല്ലായിടങ്ങളിലും പകൽ മേഘാവൃതമായ അന്തരീക്ഷം തുടരുകയാണ്. പകൽ വെയിലില്ലെങ്കിലും ഉഷ്ണം അനുഭവപ്പെടും.
കന്യാകുമാരി കടലിൽ സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്ററും 4.5 കിലോമീറ്ററും ഉയരത്തിൽ ആയാണ് അന്തരീക്ഷച്ചുഴി രൂപപ്പെട്ടത്.
കോഴിക്കോട് മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഇന്ന് വൈകിട്ടും രാത്രിയും മഴ സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും ലഭിക്കും. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങൾ മലപ്പുറം പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിലും മഴ സാധ്യത.
തെക്കൻ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും രാത്രി മഴ പ്രതീക്ഷിക്കാം. എറണാകുളം ജില്ലയിലും രാത്രിയോടെ മഴ സാധ്യത.
English Summary : upper air circulation over comorin sea, rain likely in Kerala