ഗുജറാത്തിലെ ഗിര്‍ സോംനാഥില്‍ രണ്ടിടങ്ങളില്‍ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ നാലും 3.2 ഉം രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വെരാവലില്‍ നിന്ന് 25 കി.മി അകലെയുള്ള തലാല ഗ്രാമത്തിലാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് ചിതറിയോടി. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആദ്യ ഭൂചലനം രാവിലെ 6.58 ന് ആയിരുന്നു. ഇതിന് റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തി. തലാല ഗ്രാമത്തിന്റെ വടക്ക് വടക്കുകിഴക്ക് 13 കി.മി അകലൊണ് പ്രഭവകേന്ദ്രം. രണ്ടാമത്തെ ഭൂചലനം 3.2 തീവ്രതയിലാണുണ്ടായത്. തലാലയ്ക്കു വടക്കു വടക്കുകിഴക്ക് ഒന്‍പത് കിലോമീറ്റര്‍ അകലെ രാവിലെ 7.04 നാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇരു ഭൂചലനങ്ങളും ഗാന്ധിനഗറിലെ സീസ്‌മോളജിക്കല്‍ റിസര്‍ച്ചില്‍ രേഖപ്പെടുത്തി. ഒരു മാസത്തിനിടെ ഇവിടെ ഉണ്ടാകുന്ന അഞ്ചാമത്തെ ഭൂചലനമാണിത്
