രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മഴ രൂക്ഷമായ സാഹചര്യത്തില്‍ നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയില്‍വെ മന്ത്രാലയം അറിയിച്ചു. വിവിധ സോണുകളില്‍ നിന്നായി 120 ലേറെ ട്രെയിനുകള്‍ മഴകാരണം റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയതും വൈകി പുറപ്പെടുന്നതും യാത്രാ പുറപ്പെടല്‍ സ്റ്റേഷനുകള്‍ മാറ്റിയതുമായ ട്രെയിനുകളുടെ വിവരങ്ങള്‍ റെയില്‍ ആപ്പുകളായ ഐ.ആര്‍.സി.ടി.സി, റെയിലോണ്‍, എന്‍.ടി.ഇ.എസ് എന്നിവയില്‍ നിന്ന് സ്ഥിരീകരിക്കാമെന്നും റെയില്‍വെ അറിയിച്ചു. യാത്രക്കാര്‍ യാത്രാവിവരം സംബന്ധിച്ച് മുന്‍കൂട്ടി വിവരങ്ങള്‍ തേടണമെന്നും റെയില്‍വെ അറിയിച്ചു.