യു‌എഇയിൽ ഈ വർഷത്തെ ഏറ്റവും കഠിനമായ ശൈത്യകാലം ജനുവരി 10 മുതൽ 22 വരെ 

യു‌എഇയിൽ ഈ വർഷത്തെ ഏറ്റവും കഠിനമായ ശൈത്യകാലം ജനുവരി 10 മുതൽ 22 വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Sinju P
1 min mins read

യു‌എഇയിൽ ഈ വർഷത്തെ ഏറ്റവും കഠിനമായ ശൈത്യകാലം ജനുവരി 10 മുതൽ 22 വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അറബ് നാടോടി സംസ്കാരത്തിൽ "ദെർ അൽ സിത്തിൻ" (Der Al Sittin) എന്നറിയപ്പെടുന്ന കാലയളവാണിത്. ജനുവരി 10 മുതൽ ജനുവരി 22 വരെ. 

ഈ സമയത്താണ് സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താറുള്ളത്.

 പ്രാദേശികമായി "കത്തിയുടെ വായ്ത്തല പോലെ" മൂർച്ചയുള്ള തണുപ്പെന്നാണ് ഈ സമയത്തെ വിശേഷിപ്പിക്കാറുള്ളത്. അത്രത്തോളം കഠിനമായ തണുപ്പാണ് വരാനിരിക്കുന്നത്.

​ ഉൾപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും പുലർച്ചെ താപനില 5°C-ൽ താഴെ പോകാൻ സാധ്യതയുണ്ട്.

​ ഈ തണുപ്പ് കാലം 'തുരയ്യ' (Pleiades) നക്ഷത്രസമൂഹം സന്ധ്യാസമയത്ത് ആകാശത്ത് ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരാതന കാലം മുതൽക്കേ ഗൾഫ് മേഖലയിൽ കഠിനമായ ശൈത്യത്തിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്.

​അതേസമയം ജനുവരി മാസത്തിൽ ശരാശരി 12 മുതൽ 18 മില്ലിമീറ്റർ വരെ മഴ ലഭിക്കാറുണ്ട്. സാധാരണയായി 6 മുതൽ 8 ദിവസങ്ങൾ വരെ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.

വരും ദിവസങ്ങളിൽ യുഎഇയിൽ തണുപ്പ് ഗണ്യമായി വർധിക്കുമെന്നും പ്രത്യേകിച്ച് രാത്രിയിലും പുലർച്ചെയും കഠിനമായ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും അധികൃതർ  നിർദ്ദേശിക്കുന്നു.

Metbeat news